Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരൂരിൽ വീണ്ടും കാട്ടു പന്നി ആക്രമണം

28 Aug 2025 18:35 IST

Asharaf KP

Share News :




അരൂർ : അരൂർ നടേമ്മലിൽ വീണ്ടും കാട്ടു പന്നി ആക്രമണം. അരൂർ നടേമ്മലിലെ പൂവന്റവിട റിഫാദ് (22)ആണ് കാട്ടു പന്നി ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.ഇന്നലെ രാത്രി വീട്ടിലേക്ക് ബൈക്കിൽ പോകവേ പുറമേരി പഞ്ചായത്തിലെ വാർഡ് 8ലുള്ള തൈക്കണ്ടി മുക്ക് -കുയ്യടി മുക്ക് റോഡിൽ വെച്ചാണ് പന്നി ആക്രമിച്ചത്.

 ഈ പ്രദേശത്ത് തന്നെ നിരവധി പേർക്ക് ഇതിന് മുമ്പും കാട്ട് പന്നി ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ബാംഗ്ലൂരിൽ ബിരുദാനന്തര വിദ്യാർത്ഥിയാണ് റിഫാദ്.നിരവധി തവണ പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും നടപടികളുണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു.

Follow us on :

More in Related News