Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം വെള്ളൂരിൽ സി പി എം, ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്.

24 Jun 2026 22:35 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂരിൽ സി പി എം, ബി ജെ പി പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. സി പി എം പ്രവർത്തകരായ ഇറുമ്പയം പ്ലാന്തടത്തിൽ പി.ആർ രതീഷ് (44), അനിൽകുമാർ (40), ബിജെപി പ്രവർത്തകൻ അറയ്ക്കൽ അജയഘോഷ് (43) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വെള്ളൂർ കവലയിലാണ് സംഭവം.

സി പി എം പ്രവർത്തകനായിരുന്ന അജയഘോഷ് ഏതാനും നാളുകളായി ബിജെപിയിൽ ചേർന്ന് പ്രവർത്തിച്ച് വരികയായിരുന്നു. വെള്ളൂരിൽ പ്രവർത്തിക്കുന്ന കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് കെപി പി എലിന്റെ സ്ഥലം അനുവദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ അജയഘോഷ് മുൻ മന്ത്രി പി. രാജീവിനെതിരെ പോസ്റ്റ് ഇട്ടതിനെ തുടർന്ന് സി പി എം പ്രവർത്തകനായ രതീഷുമായി

തർക്കമുണ്ടായിരുന്നു. വെള്ളൂർ കോ- കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനായ രതീഷിനെ ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ എത്തി അജയഘോഷ് അസദ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് ബാങ്ക് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഫീൽഡ് വർക്കുമായി ബന്ധപ്പെട്ട് ബാങ്ക് താത്ക്കാലിക ജീവനക്കാരനായ അനിൽകുമാറുമായി രതീഷ് പോകുന്നതിനിടെ ഇവർ തമ്മിൽ കാണുകയും സംഘർഷം ഉണ്ടാകുന്നതും. പരിക്കേറ്റ സി പി എം പ്രവർത്തകർ പിറവം താലൂക്ക് ആശുപത്രിയിലും ബി ജെ പി പ്രവർത്തകൻ വൈക്കം താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ ഇരു കൂട്ടർക്കെതിരെ പോലീസ് കേസ് എടുത്തതായാണ് സൂചന.

Follow us on :

More in Related News