Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 19:01 IST
Share News :
തൃശ്ശൂർ : തൃശ്ശൂരില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് ഇടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്. സ്റ്റോപ്പില്‍ കാത്തുനിന്നവർക്ക് നേരേയാണ് ബസ് പാഞ്ഞുകയറിയത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച 12 മണിയോടെ ചൊവ്വൂർ അഞ്ചാംകല്ല് പോലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമാണ് അപകടം. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശ്ശൂരില്‍ പോവുകയായിരുന്ന അല്‍-അസ ബസാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രവും വൈദ്യുതി തൂണും തകർന്നു. ബസില്‍ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ നാട്ടുകാർ കുറെദൂരം പിന്തുടർന്നുവെങ്കിലും പിടികൂടാനായില്ല.
Follow us on :
Tags:
More in Related News
Please select your location.