Sun May 18, 2025 4:12 AM 1ST

Location  

Sign In

ഓയിൽ ലീക്കായി എൻ എച്ച് കോളനിയിൽ അപകടം

15 Jan 2025 10:58 IST

Saifuddin Rocky

Share News :

നെടിയിരുപ്പ് : നെടിയിരുപ്പ് എൻ എച്ച് കോളനിയിൽ ഭക്ഷ്യ എണ്ണയുമായി വന്ന ലോറിയിൽ നിന്ന് ഓയിൽ ലീക്കായി റോഡിലൊഴുകി ഒരു ബൈക്ക് അപകടത്തിൽ പെട്ടു. ഒരു സ്ത്രീ ഉൾപ്പെടെ ബൈക്കിൽ സഞ്ചരിച്ച മൂന്നു പേർക്ക് പരിക്കുണ്ട്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ മൂന്നു നാല് ഇരു ചക്ര വാഹനങ്ങൾക്കും l ചെറിയ പരിക്കുണ്ട്. നാട്ടുകാർ ലോറി തടഞ്ഞു വെച്ചിരിക്കുകയാണ്. മിനി ഊട്ടിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ നിന്ന് എണ്ണയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. മിനി ഊട്ടിയിൽ റിസോർടിൽ താമസിക്കാനെത്തിയ ദമ്പതികൾ കുട്ടിയെ സ്കൂളിൽ വിടാൻ കൊണ്ടോട്ടി ഭാഗത്തേക്ക്‌ വരുമ്പോഴാണ് എണ്ണയിൽ വഴുതി ബൈക്ക് തെന്നി വീണത്.

നഗരസഭ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.കൊണ്ടോട്ടി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Follow us on :

More in Related News