Tue Dec 12, 2023 10:56 PM 1ST
Location
Sign In
മന്നലാംകുന്ന് യാസിം പള്ളി റോഡിൽ താമസിക്കുന്ന കിഴക്കയിൽ ബഷീർ മകൻ ബാദുഷയെയാണ് എസിപി പ്രേമാനന്ദകൃഷ്ണൻറെ നിർദ്ദേശ പ്രകാരം ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ പ്രൊ എസ്ഐ വിഷ്ണു നായർ,എസ് സിപിഒ അനീഷ് വി.നാഥ്,ജി.അനീഷ്,ജി.അരുൺ,പ്രദീപ് എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്
ചാവക്കാട് മണത്തല താഴത്ത് വീട്ടിൽ കബീർ മകൻ അർഷാദ് എന്ന വലിയോനെയാണ് എസിപി പ്രേമാനന്ദകൃഷ്ണൻറെ നിർദ്ദേശ പ്രകാരം ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
ക്ഷേത്രം മേൽശാന്തി ശ്രീപതി,രാജൻ എമ്പ്രാന്തിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.പൂജിച്ച നെൽകതിരുകൾ ഭക്ത ജനങ്ങൾക്ക് വിതരണം ചെയ്തു
ചാവക്കാട് എസ്ഐ എ.ബി.മനോജ് ഉദ്ഘാടനം ചെയ്തു.ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.കെ.അലി റിപ്പോർട്ട് അവതരിപ്പിച്ചു.ദീർഘകാലം സംഘടനയുടെ ഓഡിറ്റർ ആയ കെ.ആർ.രമേശിനെ യോഗത്തിൽ ആദരിച്ചു
ചിൻമയ മിഷൻ ട്രസ്റ്റി ഡോ.ഉഷാജി ഉദ്ഘാടനം ചെയ്തു.ചിന്മയ മിഷൻ ഗുരുവായൂർ സെന്റർ പ്രസിഡന്റ് പ്രൊഫ.എൻ.വിജയൻ മേനോൻ അദ്ധ്യക്ഷത വഹിച്ചു.ചിന്മയ മിഷൻ സെൻറർ ആലപ്പുഴ ആചാര്യനും ബാലവിഹാർ കേരള സ്റ്റേറ്റ് കോർഡിനേറ്റരുമായ ബ്രഹ്മചാരി സുധീഷാണ് യജ്ഞാചാര്യൻ.ആഗസ്ത് 28 മുതൽ സപ്തംബർ 1 വരെ വൈകീട്ട് 4.30 മുതൽ 6 മണി വരെയാണ് ഭഗവദ് ഗീതാ ജ്ഞാന യജ്ഞം നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
എൻ.കെ.അക്ബർ എംഎൽഎ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് അധ്യക്ഷത വഹിച്ചു.വയോജനങ്ങളുടെ ക്ഷേമവും സന്തോഷവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഈ സംഗമം സംഘടിപ്പിച്ചത്
ചുവന്ന മണ്ണുമായി പോയിരുന്ന ടോറസ് ലോറിയിൽ നിന്ന് പിൻഡോർ വഴി മണ്ണുകളും കല്ലുകളും റോഡിൽ പതിച്ചു.ഇന്ന് പുലർച്ചെയാണ് സംഭവം.ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം പ്രവർത്തി ചെയുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
മൗനയോഗി സ്വാമി ഹരിനാരായണൻ പ്രസ്താവിച്ചു.വിശ്വ സനാതന ധർമ്മവേദിയുടെ സംസ്ഥാനതല നേതൃ സംഗമവും സത്സംഗവും ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.അനിൽ നായർ വയനാട് ആമുഖ പ്രഭാഷണം നടത്തി.വി.സി.രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി
ജിഎൻഎസ് പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ആദ്ധ്യാത്മിക സത്സംഗം പ്രശസ്ത കവിയും പണ്ഡിതനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു
31 വർഷങ്ങളായി കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ കേന്ദ്രീകരിച്ച് ആഘോഷിച്ചുവരുന്ന വിനായക ചതുർത്ഥി(ഗണേശോത്സവം) പൂർവ്വാധികം ഭംഗിയായി കൊണ്ടാടി.ഘോഷയാത്ര സ്വാഗതസംഘം രക്ഷാധികാരി വി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.കെ.എസ്.പവിത്രൻ അധ്യക്ഷത വഹിച്ചു
നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് നിർവഹിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു.മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനും അതുവഴി നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്നതിനും വേണ്ടിയാണ് 10 ലക്ഷം രൂപ ചെലവഴിച്ച് ചാവക്കാട് നഗരസഭ മൂന്നിടങ്ങളിലായി 9 ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്
ചാവക്കാട് കോഴിക്കുളങ്ങര സ്വദേശികളും,പ്രമുഖ വ്യവസായികളുമായ ഡോ.അബിരാജ് പൊന്നരാശ്ശേരി,ഡോ.അനുരാജ് പൊന്നരാശ്ശേരി,ഡോ.ബാബു ചെഞ്ചേരി,ഡോ.എം.പി.രാജീവ് എന്നിവരെയാണ് ആദരിച്ചത്
ചാവക്കാട് മുതുവട്ടൂർ തെരുവത്ത് തനുഫിനെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 14 വർഷം 1 മാസം കഠിനതടവിനും 75000 രൂപ പിഴയടയ്ക്കാനും,പിഴ അടച്ചില്ലെങ്കിൽ 9 മാസം കഠിനതടവിനും ശിക്ഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത് കുമാർ ഹാജരായി
പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും,റിട്ടയേർഡ് പോലീസ് ഓഫീസറുമായ(സ്പെഷ്യൽ ബ്രാഞ്ച്) മണലൂർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ പ്രിയ മധു അധ്യക്ഷത വഹിച്ചു
ഖബറടക്കം കടപ്പുറം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തി
എൻ.കെ.അക്ബർ എംഎൽഎ തൊഴിൽമേള ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.ഈ തൊഴിൽമേളയിലൂടെ ചാവക്കാട് നഗരസഭയിലെ യുവജനങ്ങൾക്കും,തൊഴിലന്വേഷകർക്കും തൊഴിൽ നേടാൻ വലിയൊരു അവസരമാണ് നഗരസഭ ഒരുക്കിയത്
തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വെച്ച് വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് നടക്കുമെന്ന് ചാവക്കാട് മേഖല ഭാരവാഹികളായ പ്രസിഡന്റ് ഷിജി സന്തോഷ്,സെക്രട്ടറി സ്മിത,ട്രഷറര് ഷൈലജ വാസുദേവൻ എന്നിവർ അറിയിച്ചു
22 വർഷം മുമ്പ് വിവാഹിതരായി ബ്രിട്ടനിൽ താമസമാണെങ്കിലും ഭാരതത്തിലെത്തുമ്പോൾ വൈദിക വിധിപ്രകാരം വിവാഹ ചടങ്ങുകൾ ചെയ്യണമെന്ന ഇവരുടെ മോഹമാണ് ഗുരുവായൂർ സായിമന്ദിരത്തിൽ ഇന്ന് സഫലമായത്.കേരളീയ വസ്ത്രം ധരിച്ചാണ് വിവാഹചടങ്ങുകളിൽ ബോറിസ് പങ്കെടുത്തത്.ചടങ്ങുകൾക്ക് ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ നേതൃത്വം നൽകി
നായരങ്ങാടി ഇട്ട്യച്ചൻ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന ചടങ്ങ് അദ്ധ്യക്ഷൻ ഹരിദാസൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് പുന്നയൂർക്കുളം ഖണ്ഡ് സംഘചാലക് പി.എൻ.മുരളീധരൻ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി
മൗനയോഗി സ്വാമി ഹരിനാരായണൻ പ്രസ്താവിച്ചു
സംസ്കാരം ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് 3.30-ന് പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ
എടക്കഴിയൂർ ചങ്ങാടം കിറാമൻകുന്ന് റോഡിൽ താമസിക്കുന്ന പരേതനായ വലിയപീടിയേക്കൽ അബ്ദുള്ളഹാജിയുടെ മകൻ ഉണിക്കണ്ടത്ത് അബ്ദുൽകാദർ ആണ് മരണപ്പെട്ടത്.ചാവക്കാട് യു.കെ.സ്റ്റോഴ്സ് ഉടമയാണ്
ഈ സമയം രണ്ട് ബൈക്ക് യാത്രികർ കടന്നുപോയതിനാൽ തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി.എസ്കലേറ്റർ കൊണ്ടുവന്ന് സ്ലാബ് മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ദേശീയപാത പണികൾ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു
കോൺഗ്രസ് പ്രവർത്തകരുടെ കുടുംബ സംഗമവും,വിദ്യാർത്ഥികൾക്ക് ആദരപുരസ്കാരവും,പൊതുയോഗവും ഈ മാസം 30-ആം തിയ്യതി ചാവക്കാട് മണത്തല ചാപ്പറമ്പ് കേരള മൈതാനിൽ വെച്ച് കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം വിജയിപ്പിക്കാനാണ് സ്വാഗത സംഘം രൂപീകരിച്ചത്.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ യോഗം ഉദ്ഘാടനം ചെയ്തു.ഇസഹാക്ക് മണത്തല അധ്യക്ഷത വഹിച്ചു
കരാറുക്കാർ ഭക്തരുടെ കൈയ്യിൽ നിന്നും അമിത പണം തട്ടിയെടുക്കുന്നതായി വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്.2 ദിവസത്തിനകം ബോർഡുകൾ സ്ഥാപിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റി യോഗം മുന്നറിയിപ്പു നൽകി.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് പ്രദീപ് പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു
രാവിലെ 10 മണിക്ക് നഗരസഭയിലെ എൻ.വി.സോമൻ സ്മാരക ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തൊഴിൽമേളയുടെ ഉദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിക്കും.തൊഴിലന്വേഷകർക്ക് ഇത് ഒരു സുവർണ്ണാവസരമാണ്.ഈ തൊഴിൽമേളയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സ്വപ്ന ജോലി ഉറപ്പാക്കാൻ എല്ലാ ഉദ്യോഗാർത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു
രമേശ് ചെന്നിത്തല
തുടർന്ന് നടന്ന പൊതുയോഗത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഗണേശോത്സവ സ്വാഗതസംഘം രക്ഷാധികാരി ടി.വി.ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി.ആഘോഷ സമിതി ജനറൽ കൺവീനർ അഡ്വ.കെ.എസ്.പവിത്രൻ അധ്യക്ഷത വഹിച്ചു
എൻ.കെ.അക്ബർ എംഎൽഎ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് അധ്യക്ഷത വഹിച്ചു
കുന്നംകുളം പോർക്കുളത്ത് താമസിക്കുന്ന മേക്കാട്ടുകുളം വീട്ടിൽ ചുമ്മാർ മകൻ ബിനോയിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതിയായ കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാന വീട്ടിൽ ചെറിയാൻ മകൻ ജെറീഷിനെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ഏഴുവർഷം കഠിന തടവിനും,പിഴ അടയ്ക്കാനും ശിക്ഷിച്ചത്
ചാവക്കാട് തിരുവത്ര കുന്നത്ത് വീട്ടിൽ അബ്ദുൽസലാം മകൻ നബീലിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ എസ്ഐ ശരത് സോമൻ,ജിഎസ് സിപിഒ അനീഷ് വി.നാഥ്,സിപിഒ രജിത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്
വെങ്കിടങ്ങ് പാടൂർ ഇടിയഞ്ചിറ വെട്ടേക്കാട്ട് വീട്ടിൽ മനോഹരൻ മകൻ നവീൻകൃഷ്ണയെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.എം.തനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.ജനാർദ്ദനൻ ചുറ്റമ്പല പുനർ നിർമ്മാണത്തെ സംബന്ധിച്ച് വിശദീകരിച്ചു
മാലിന്യം വലിച്ചെറിഞ്ഞതായി പരാതി വന്നതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.തുടർന്ന് മാലിന്യം തള്ളിയ പാടൂർ സ്വദേശിയെ അധികൃതർ കണ്ടെത്തി പിടികൂടി.സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ താക്കീത് ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തു
എൽകെജി മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.അധ്യാപകർ മാർഗനിർദേശം കൊടുത്ത് വിദ്യാർത്ഥികളോടൊപ്പം നിന്നു
ഖബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 10-ന് കല്ലൂർ കർണായ്ക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
സംസ്ക്കാരം ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ നടത്തി
സംസ്കാരം നടത്തി
ഭൂമിയുടെ രേഖകൾ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്തിന്,എം.എ.സുൽഫിക്കർ ഹാജി,റിഷാൽ അണ്ടിപാട്ടിൽ എന്നിവർ ചേർന്ന് കൈമാറി
കൊടുങ്ങല്ലൂർ അഴിക്കോട് വലിയാര വീട്ടിൽ ഹൈദ്രോസ് മകൻ സുൾഫിക്കർ ആണ് അറസ്റ്റിലായത്.പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊന്നാനിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഖബറടക്കം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തി
ഗുരുവായൂർ കിഴക്കേനട പാലിയത്ത് ഭവനിൽ ചേർന്ന സമാദരണ സദസ്സ് മുൻ കേരളനിയമസഭ ഇൻഫോർമേഷൻ അസിസ്റ്റന്റ് എ.എസ്.രാജൻ ഉദ്ഘാടനം ചെയ്തു.ഗുരുവായൂരിലെ അറിയപ്പെടുന്ന പൊതു കാര്യപ്രസക്തനും,വ്യാപാര പ്രമുഖനുമായ പി.വി.മുഹമ്മദ് യാസിൻ പുരസ്ക്കാര വിതരണം നിർവഹിച്ചു.സെയ്ത് ഫൗണ്ടേഷൻ കേരളകോഡിനേറ്ററും,പ്രവാസി മാധ്യമ പ്രവർത്തകനുമായ അബ്ദുട്ടി കൈതമുക്ക് അദ്ധ്യക്ഷനായി
മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി എ.ഹരിനാരായണന് കോപ്പി നൽകിക്കൊണ്ടാണ് സമർപ്പണം നിർവഹിച്ചത്
നവംബർ 30-നാണ് ദേശവിളക്ക്.ജനാർദ്ദനൻ ആശാൻ നേതൃത്വം നൽകുന്ന മണത്തല തത്ത്വമസി വിളക്ക് സംഘത്തിൻ്റെ കാർമ്മികത്വത്തിലാണ് ദേശവിളക്ക് ആഘോഷിക്കുന്നത്
സംസ്കാരം ചാവക്കാട് നഗരസഭ ക്രിമിറ്റോറിയത്തിൽ നടത്തി
ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ വെച്ച് ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ ശാന്തിയുടെ ആശീർവാദത്തോടെ ജനാർദ്ദനൻ ഗുരുസ്വാമികൾ നിർവഹിച്ചു
സെപ്തംബർ 6,7(ശനി,ഞായർ) ദിവസങ്ങളിൽ കുമാരനാശാൻ നഗറിൽ(ചെറുവത്തൂർ ഗ്രൗണ്ട് കുന്നംകുളം) നടത്തുന്ന ഗുരുജയന്തി ആഘോഷം മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി ഉദ്ഘാടനം നിർവ്വഹിക്കും.പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ഗുരുജയന്തി ആഘോഷങ്ങൾക്കായി അതിവിപുലമായ ഒരുക്കങ്ങളാണ് കുന്നംകുളം യൂണിയൻ നടത്തിവരുന്നത്
ഖബറടക്കം പുതിയങ്ങാടി ഹസ്സൻ പള്ളി ഖബർസ്ഥാനിൽ നടത്തി
ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എ.കെ.ശശി
ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.എ.സജീവൻ അധ്യക്ഷത വഹിച്ചു
ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.എ.സജീവൻ അധ്യക്ഷത വഹിച്ചു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം) സ്വാഗതം ആശംസിച്ചു.ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി
ഖബറടക്കം പുതിയറ പള്ളി ഖബർസ്ഥാനിൽ നടത്തി
ചാവക്കാട് തിരുവത്ര അതിർത്തിയിൽ താമസിക്കുന്ന മാമ്പുള്ളി സത്യൻ മകൻ സുഭാഷാണ് അറസ്റ്റിലായത്.കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയത്താണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.ഇതോടെ പ്രതി ഒളിവിൽ പോയി.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ് നാട് പഴനിയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു
കോഴിക്കുളങ്ങര പൊന്നരാശ്ശേരി ഡോ.പി.ഡി.അഭിരാജ് വഴിപാടായാണ് തിടമ്പ് സമർപ്പിച്ചത്.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്.ക്ഷേത്രം നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണവും നടന്നു.തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു
ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ ശാന്തിയുടെ സാന്നിധ്യത്തിൽ ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ നിർവഹിച്ചു.തുടർന്ന് രാവിലെ 9-നും,10-നും മദ്ധ്യേ തൃപ്പുത്തരി നിവേദ്യം ഉണ്ടായിരുന്നു
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടപ്പടി സ്മശാനത്തിൽ
രാമായണ മാസാചരണ പാരായണ യജ്ഞത്തിൽ ആചാര്യൻമാരായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ,ഗുരുവായൂർ മണി സ്വാമി,സി.പി.നായർ,ഹരിനാരായണ സ്വാമി,മമ്മിയൂർ വിജയലക്ഷമി ടീച്ചർ,രാധ അമ്പാട്ട് തുടങ്ങിയവർ വിവിധ ക്ഷേത്രങ്ങളിലും,ഭവനങ്ങളിലുമായി രാമായണ പാരായണവും പ്രഭാഷണങ്ങളും നടത്തി
കടപ്പുറം അഞ്ചങ്ങാടി അസൈനാരകത്ത് വീട്ടിൽ അബ്ദുൽഖാദർ മകൻ ആഷിക്കിനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്
സംസ്കാരം നടത്തി.ഭാര്യ:ഷീജ
കുട്ടികൾക്ക് രാമായണ പാരായണം,പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നടന്നു.പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അധ്യാത്മരാമായണം പ്രോത്സാഹന സമ്മാനമായി നൽകി
ക്ഷേത്ര മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു സർവ്വൈശ്വര്യ പൂജ നടന്നത്.അനൂപ് ശർമ്മ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു
സാഹിത്യകാരനും,മൂത്തകുന്നം എസ്.എൻ.എം.ട്രെയിനിങ് കോളെജ് അദ്ധ്യാപകനുമായ ഡോ.കെ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.കെ.ഹക്കീം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു
അഞ്ചങ്ങാടിയിലെ മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം പ്രസിഡന്റ് അഡ്വ.നളിനാക്ഷൻ ഇരട്ടപ്പുഴ പതാക ഉയർത്തി.തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു
സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് പതാക ഉയർത്തി.സെക്രട്ടറി എ.കെ.അലി അധ്യക്ഷത വഹിച്ചു
പ്രിൻസിപ്പാൾ ഉഷ നന്ദകുമാർ സ്വാഗതം ആശംസിച്ചു.പിടിഎ പ്രസിഡന്റ് അഡ്വ.സുജിത് അയിനിപ്പുള്ളി അധ്യക്ഷനായ ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി അഡ്വ.കെ.വി.മോഹനകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി
അമൃതയുടെ വീട്ടിൽ വെച്ചുനടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് പി.കെ.അബൂബക്കർ ഹാജി പൊന്നാട ചാർത്തിയാണ് അനുമോദിച്ചത്.ക്ഷീരകർഷകരായ പണ്ടിരിക്കൽ രവീന്ദ്രൻ, ചാന്ദ്നി ദമ്പതികളുടെ മകളാണ് ഡോ.അമൃത
നോർത്ത് ജില്ലാ പ്രസിഡൻ്റ് സി.നിവേദിത സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് എം.വി.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.ആർ.അനീഷ് ആമുഖ പ്രഭാഷണം നടത്തി.മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി.വാസുദേവൻ സ്വാഗതവും,സുജയൻ മാമ്പുള്ളി നന്ദിയും പറഞ്ഞു
ഒരുമനയൂർ മുത്തമ്മാവ് സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് പരിപാടി ഉദ്ഘാടനം നടത്തി.പിടിഎ പ്രസിഡന്റ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാസാഗർ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ സന്ദേശം നൽകി
സംസ്ക്കാരം നടത്തി
ഖബറടക്കം ബുധനാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ
ബിജെപി ചാവക്കാട് മണത്തല യൂണിറ്റ് ഭാരവാഹികളാണ് അക്ഷിതയ്ക്ക് പൊന്നാട അണിയിച്ച് മെമെന്റോ നൽകി ആദരിച്ചത്
ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്
ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തൈക്കടവ് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ
എടമുട്ടം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി വലപ്പാട് എസ്എച്ച്ഒ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ജീറ്റോ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ ഗ്രൂപ്പ് പ്രസിഡൻറ് അബ്ബാസ് വടക്കേകാട് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഭാഷാറാഫി മുഖ്യപ്രഭാഷണം നടത്തി.തൃശൂർ ക്രൈം ബ്രാഞ്ച് ഓഫീസർ ഇ.വി.സ്മിത മുഖ്യാതിഥിയായി
ആഗസ്റ്റ് 14(വ്യാഴാഴ്ച്ച) രാവിലെ 9.30 മുതൽ 11.30 വരെ സൗജന്യ മോട്ടിവേഷണൽ ക്ലാസ് നയിക്കും.ഈ പ്രദേശത്താദ്യമായാണ് അച്ചന്റെ ക്ലാസ്
സംസ്ക്കാരം ചൊവ്വാഴ്ച്ച കാലത്ത് 9 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ
അഞ്ഞൂറ് മുട്ടിൽ ജിതിൻ,മരത്തംകോട് താമരശ്ശേരി വിഷ്ണു എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി നാലര വർഷം കഠിനതടവിനും 20000 രൂപ പിഴയടയ്ക്കാനും,പിഴ അടച്ചില്ലെങ്കിൽ ഒരുമാസം മാസം കഠിനതടവിനും ശിക്ഷിച്ചത്.കേസിലെ മറ്റൊരു പ്രതിയായ വടക്കേക്കാട് കല്ലൂർ ആലുക്കൽ നിരഞ്ജൻ വിചാരണ നേരിടാതെ ഒളിവിലാണ്.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത് കുമാർ ഹാജരായി
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.വൈസ് ചെയർമാനും,സ്കൂൾ പിടിഎ പ്രസിഡന്റുമായ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ടി.വി.വൈഷ്ണവ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും ഇന്ത്യയുടെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് ഐക്യധാർഡ്യം പ്രഖ്യാപിച്ചും,ബിജെപിയോട് ചേർന്ന് തെരെഞ്ഞുടുപ്പ് കമ്മീഷൻ വോട്ട് കൊള്ള നടത്തി ജനാധിപത്യം കശാപ്പ് ചെയ്തുഭരിക്കുന്നതിനെതിരെ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ ജ്വാല.ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.
എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക് സ്വാഗതം ആശംസിച്ചു.കുടുംബശ്രീ,മൃഗസംരക്ഷണ വകുപ്പ്,കെപ്കോ എന്നിവയുടെ സഹകരണത്തോടെയാണ് കേരള സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്.ശുദ്ധമായ കോഴിയിറച്ചി കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.സലീൽ മുഖ്യാതിഥിയായി
ഖബറടക്കം റഹ്മാനിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി
ഗുരുവായൂർ കസ്തൂർബ ബാലികാ സദനത്തിൽ "മകൾക്ക് ഒരു മരം'' എന്ന പെൺകുട്ടികൾക്കായുള്ള സ്വാശ്രയത്വ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാലികാ സദനം പ്രസിഡൻ്റ് മുരളീധര കൈമൾ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ജ്യോതിരവിന്ദ്രനാഥ് മുഖ്യാതിഥിയായി.ബാലികാ സദനത്തിലെ മുഴുവൻ കുട്ടികൾക്കും ചന്ദനതൈകൾ വിതരണം ചെയ്തു
ക്ഷേത്രം മേൽശാന്തി ദൊഡുമഠത്തിൽ ബാലചന്ദ്രൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 108 നാളികേരം കൊണ്ട് മഹാഗണപതിഹവനവും,തുടർന്ന് ക്ഷേത്രസംരക്ഷണ സമിതി സനാതന ധർമ്മ പാഠശാല സംസ്ഥന കൺവിനർ ഡോ.നടേശന്റെ രാമായണ പ്രഭാഷണവും നടന്നു.ഉച്ചയ്ക്ക് ആയിരത്തോളം ഭക്തജനങ്ങൾ അന്നദാനത്തിൽ പങ്കെടുത്തു
ഖബറടക്കം നടത്തി
സംസ്കാരം ഞായറാഴ്ച്ച രാവിലെ 10.30-ന് പുന്നയൂർക്കുളം പരൂർ നിദ്രാലയത്തിൽ
സംസ്കാരം ഞായറാഴ്ച്ച
പൂക്കോട് മല്ലാട് പുതുവീട്ടിൽ മുഹമ്മദാലി മകൻ കള്ളന് മനാഫ് എന്നറിയപെടുന്ന മനാഫിനെയാണ് തമിഴ് നാട് ഏര്വാടിയില് നിന്നും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വര്ഷം പുന്ന ധർമ്മശാസ്ത്ര അയ്യപ്പ ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയതും,മണത്തല നരിയമ്പുളളി കുടുംബ ക്ഷേത്രത്തില് മോഷണം നടത്തിയതുമായ കേസിലെ പ്രതിയാണ് മനാഫ്.കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
കർഷകസംഘം ചാവക്കാട് ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് കെ.എ.ശശിധരൻ അധ്യക്ഷത വഹിച്ചു
മൂന്നുവർഷത്തോളമായി തീരദേശ പ്രദേശത്തും പരിസരപ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയൂടെ കുടിവെള്ളം തടസ്സപ്പെട്ടത്.ഇത് ചൂണ്ടിക്കാട്ടി അഡ്വ.ഷാനവാസ് കാട്ടകത്ത്,പി.ടി.ഷീജിഷ് ഇബ്രാഹിം എന്നിവർ മുഖേന സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു
പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.ഹരിത കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ രാജി പദ്ധതി വിശദീകരണം നടത്തി.ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്നതാണ് പദ്ധതി.പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വിദ്യാർത്ഥികളിൽ സൗഹൃദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്
ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി ധർണ്ണ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു
ചാവക്കാട് മണത്തല അയിനിപ്പുള്ളിയിൽ താമസിക്കുന്ന കളവൂർ ജനാർദ്ദനൻ,രത്ന ദമ്പതികളുടെ മകളാണ് ഈ മിടുക്കി കുട്ടി
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു.നഗരസഭ വെറ്ററിനറി ഡോക്ടർ ജി.ഷർമിള സ്വാഗതം ആശംസിച്ചു
എറണാകുളം ആലുവ ചൂർണിക്കര വില്ലേജിൽ പട്ടേരിപ്പുറം ദേശത്ത് കുരിശിങ്കൽ ഹൗസിൽ ബിനോയ് മകൻ ജിതിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ.സി.നിഷ എന്നിവർ ഹാജരായി
രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു.പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.ക്ഷേത്രം മാതൃസമിതി ഭാരവാഹികളും,നിരവധി ഭക്തജനങ്ങളും പരിപാടിയിൽ സംബന്ധിച്ചു.ഓഗസ്റ്റ് 17-ആം തിയ്യതി(ഞായറാഴ്ച്ച) രാവിലെ 9-നും,10-നും മദ്ധ്യേ തൃപ്പുത്തരി നിവേദ്യം ഉണ്ടായിരിക്കും
ഭർത്താവ്:വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പരേതനായ വി.എ.മുഹമ്മദ് സാഹിബ്
ചാവക്കാട് പുന്ന പണ്ടിരിക്കൽ രവീന്ദ്രൻ,ചാന്ദിനി ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
പൊതുപ്രവർത്തകനായ മാക്കൽ വീട്ടിൽ അനിൽകുമാറിന്റെ പരാതിയിൽ ഇടുക്കി ജില്ലയിലെ ദമ്പതികളായ തടിയമ്പാട് വാഴത്തോപ്പ് കരയിൽ കിഴക്കേടത്ത് വീട്ടിൽ ബേബി ജോർജ്,ഭാര്യ ഐവി മോൾ വി.മൈക്കിൾ എന്നിവർക്കെതിരെയാണ് പാവറട്ടി പോലീസ് കേസെടുത്തത്.
Please select your location.