Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി ശ്രേഷ്ഠ പുരസ്‌കാരം എ.അബ്ദുള്ളക്കുട്ടിക്ക് സമ്മാനിച്ചു

03 Nov 2026 22:58 IST

MUKUNDAN

Share News :

ചാവക്കാട്:പ്രവാസ ജീവിതകാലത്ത് മലയാളികളുടെ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ചാവക്കാട് എടക്കര സ്വദേശി എ.അബ്ദുള്ളക്കുട്ടിക്ക് പ്രഥമ ‘പ്രവാസി ശ്രേഷ്ഠ’ പുരസ്‌കാരം സമ്മാനിച്ചു.എടക്കര യുവധാര ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി സംഘം മുൻ ജനറൽ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ആണ് പുരസ്‌കാരം സമ്മാനിച്ചത്.15,000 രൂപയും ഫലകവുമാണ് പുരസ്‌കാരം.കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ പ്രസിഡന്റ്‌ എം.എ.അബ്‌ദുൾ റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി ബാഹുലെയൻ പള്ളിക്കര സ്വാഗതം പറഞ്ഞു.ചടങ്ങിൽ കേരള പ്രവാസി സംഘം തൃശൂർ ജില്ലാ പ്രസിഡന്റ്‌ ടി.എസ്.ശ്രീരാജ്,സംസ്ഥാന കമ്മിറ്റി അംഗം ശാലിനി രാമകൃഷ്ണൻ,സിപിഐ എം ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ,ഏരിയ കമ്മിറ്റി അംഗം ടി.വി.സുരേന്ദ്രൻ,ലോക്കൽ സെക്രട്ടറി എം.എ.വഹാബ്,ലോക്കൽ കമ്മിറ്റി അംഗം അശോകൻ മുണ്ടന്തറ,കേരള പ്രവാസി സംഘം പുന്നയൂർ നോർത്ത് മേഖല സെക്രട്ടറി വി.കെ.ഇർഷാദ്,മണത്തല മേഖല സെക്രട്ടറി സുഭാഷ് മടെക്കടവ്,പ്രവാസി സംഘം മുൻ ഏരിയ ട്രഷറർ എം.ടി.മുഹമ്മദലി എന്നിവർ സംസാരിച്ചു.യുവധാര ക്ലബിന് വേണ്ടി സുരേഷ് മുണ്ടന്തറ നന്ദി പറഞ്ഞു.

Follow us on :

More in Related News