Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2026 19:12 IST
Share News :
വടക്കേകാട്:യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പ്രതികൾ പോലീസ് പിടിയിലായി.ഒന്നാം പ്രതി തെക്കേപുന്നയൂർ എടക്കാട്ട് വീട്ടിൽ ബഗീഷ്(32),രണ്ടാം പ്രതി കുരഞ്ഞിയൂർ അരിപ്പന്തറ വീട്ടിൽ ചെപ്പുണ്ണി എന്ന് വിളിക്കുന്ന ഷിഫിൻ(32) എന്നിവരെയാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 18-ആം തിയ്യതി വൈകീട്ട് 5.45 മണിയോടെ തെക്കേ പുന്നയൂരിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം.തെക്കേപുന്നയൂർ സ്വദേശിയായ ചക്കാണ്ട വീട്ടിൽ സജീഷിനെയാണ് മുൻവൈരാഗ്യത്താൽ കൊലപ്പെടുത്താൻ ശ്രമിച്ചത്.മുമ്പ് സജീഷിന്റെ മാമനെ ബഗീഷ് ദേഹോപദ്രവം ഏൽപ്പിച്ചത് ചോദിച്ചതിലുള്ള വൈരാഗ്യത്തിലാണ് ആക്രമിക്കാൻ കാരണം.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബഗീഷ് വടക്കേക്കാട് പോലീസ് സ്റ്റേഷൻ റൗഡിയാണ്.ഇയാളുടെ കൂട്ടാളിയും,കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ സഹായിച്ചയാളുമാണ് ഷിഫിൻ.പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ വടക്കേക്കാട് എസ്എച്ച്ഒ ശരത് സോമൻ,എഎസ്ഐ കെ.സാജൻ,എസ് സിപിഒ ജിതിൻ,സിപിഒമാരായ റോഷൻ,ബൈജു,പ്രദീപ്,റെജിൻ,വിപിൻ,ജോമോൻ എന്നിവരും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.