Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ "വിജയാരവം" റാലി സംഘടിപ്പിച്ചു

28 Oct 2026 20:00 IST

MUKUNDAN

Share News :

ചാവക്കാട്:മന്ദലാംകുന്ന് ജി.എഫ്.യു.പി.സ്കൂൾ സംഘടിപ്പിച്ച "വിജയാരവം" റാലി പുന്നയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റസ്‌ല റഹീം ഫ്ലാഗ് ഓഫ്‌ ചെയ്തു.ചാവക്കാട് ഉപജില്ലാ കായികമേളയിലും,ശാസ്ത്രമേളയിലും കൈവരിച്ച അഭിമാനകരമായ നേട്ടങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.വിദ്യാലയത്തിന്റെ കായിക ശാസ്ത്ര രംഗങ്ങളിലെ മികവ് വിളിച്ചോതിയ ഈ വിജയം വിദ്യാലയത്തിന് ഏറെ അഭിമാനകരമായി.ശാസ്ത്രമേളയിൽ 238 പോയിന്റ് നേടി ഗവണ്മെന്റ് യു.പി സ്കൂളുകളിൽ ഒന്നാമതും,മാത്‍സ് യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും കായികമേളയിൽ 4 ഗോൾഡ്,7സിൽവർ 6 ബ്രോൺസ് ഉൾപ്പെടെ നേടി ഗവൺമെന്റ് സ്കൂളുകളിൽ ഒന്നാമതും,വോളിബോൾ മത്സരത്തിൽ ഫസ്റ്റ് റണ്ണർ യുപിയുമായി,ചരിത്രത്തിലെ മികച്ച നേട്ടമാണ് സ്കൂൾ കൈവരിച്ചത്.പുന്നയൂർ പഞ്ചായത്ത് വിദ്യാഭ്യാസം ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുബീന സലിം,വാർഡ് മെമ്പർ ടി.എ.അയിഷ,പഞ്ചായത്ത്‌ അംഗം സലീം കുന്നമ്പത്ത്,എസ്.എം.സി ചെയർമാൻ യുസുഫ് തണ്ണിതുറക്കൽ,പ്രധാന അധ്യാപിക സുനിത മേപ്പുറത്ത്,എം.പി.ടി.എ പ്രസിഡന്റ്‌ ജിസ്ന ലെത്തീഫ്,പി.ടി.എ വൈസ് പ്രസിഡന്റ്‌ സബീഹ,എസ്.എം.സി വൈസ് ചെയർപേഴ്സൺ

സെറീന സിറാജ്,മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എച്ച് റബിയത്ത്, ഷാമില റൗഫ്,ഹസ്ന ഷെബിൻ,ജൂബീന ആരിഫ്,അധ്യാപകരായ സിൻസി,റഫീൽ,മുഹമ്മദ്‌ സിനാൻ,ഷബരീഷ്, ബിന്ദുമോൾ,ഗോപിക, നജ്മുന്നീസ,ഹരീഷ്,ആതിര,ജുന,അമ്പിളി,മുഹ്സിന,ഷീന എന്നിവർ നേതൃത്വം നൽകി.ബദർപള്ളി സെന്ററിൽ നിന്നും സ്കൂൾ ബാൻഡിന്റ അകമ്പടിയോടെ ആരംഭിച്ച റാലി നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിവിധ അനുമോദനങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങി സ്കൂളിൽ സമാപിച്ചു.   

Follow us on :

More in Related News