Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടുകാർ പുറത്ത് പോയ തക്കം നോക്കി മോഷണം..

21 Oct 2026 22:21 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കോട്ടപ്പുറത്ത് വീട്ടുകാർ പുറത്ത് പോയ തക്കം നോക്കി മോഷണം.വീടിൻ്റെ അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ ആഭരണങ്ങളും 65,000 രൂപയും മോഷ്‌ടിച്ചു.കോട്ടപ്പുറം സെൻ്ററിൽ എള്ളുപറമ്പിൽ ചിന്നക്കൽ എ.സി.അബ്‌ദുൽ ലത്തീഫിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.വീടിനകത്ത് കടന്ന് മുറികളിലെ അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.അലമാരയിലുണ്ടായിരുന്ന മാല,വള,4 മോതിരം,മൂക്കുത്തി,വാച്ച് എന്നിവയാണ് മോഷ്ടിച്ചത്.അബ്‌ദുൽ ലത്തീഫും ഭാര്യയും പേരക്കുട്ടിയുമായി തിങ്കളാഴ്ച്ച രാവിലെ 11-ന് ഭാര്യ വീടായ എറണാകുളത്തേക്ക് പോയതാണ്.പിറ്റേന്ന് രാത്രി 8-ന് വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.വീടിൻ്റെ പിൻഭാഗത്തുള്ള വൈദ്യുത ഫ്യൂസ് ഊരിവച്ച നിലയിലായിരുന്നു.മുകളിലെത്തെ വാതിലിന്റെ ലോക്ക് തകർത്തിട്ടുണ്ട്.ചാവക്കാട് സിഐ എം.കെ.രമേഷ്,എസ്എച്ച്ഒ പ്രീത ബാബു,എസ്ഐ വി.ബി.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള,സയിന്റിഫിക് വിദഗ്‌ധർ എന്നിവർ സ്‌ഥലത്തെത്തി.

Follow us on :

More in Related News