Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശവിളക്ക് മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

11 Nov 2026 17:12 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്രപ്രസിദ്ധമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തില്‍ ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്‍ഫ് നടത്തുന്ന അതിഗംഭീര 21-ാംമത് ദേശവിളക്ക് മഹോത്സവത്തിന്റെ ബ്രോഷർ ക്ഷേത്രം ഓഫീസിൽ വെച്ച് ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘം ചെയർമാൻ ഡോ.പി.വി.മധുസൂദനൻ സമുദായ ദീപികാ യോഗം പ്രസിഡന്റ് കുറ്റിയിൽ പ്രധാന് നൽകികൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.ചടങ്ങിൽ ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻശാന്തി,ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘം കൺവീനർ എൻ.വി.മധു,സമുദായ ദീപികാ യോഗം ഭാരവാഹികളായ സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറര്‍ എ.എ.ജയകുമാർ,ജോയിന്റ് സെക്രട്ടറി കെ.കെ.സതീന്ദ്രൻ,ആറ്റൂർരാജൻ,എൻ.കെ.രാജൻ,കെ.എ.ബിജു,പി.എസ്.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.നവംബർ 28-നാണ് ദേശവിളക്ക് മഹോത്സവവും,അന്നദാനവും നടക്കുന്നത്.

Follow us on :

More in Related News