Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ തുലാമാസ വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി..

07 Nov 2026 22:43 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ തുലാമാസ വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.തിങ്കളാഴ്ച്ച പുലർച്ചെ 3.30 മണി മുതല്‍ 8 മണി വരെ ആരംഭിക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേല്‍ശാന്തി എം.കെ.ശിവാനന്ദൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.പിതൃ ബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.ക്ഷേത്രഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്‌.ഒരേ സമയം അഞ്ഞൂറിലധികം പേർക്ക് ബലികർമ്മങ്ങൾ നടത്താവുന്ന വിശാലമായ സൗകര്യമാണ് ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ളത്.ബലിതർപ്പണത്തിനെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുമെന്ന് ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡൻറ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ എന്നിവർ അറിയിച്ചു.

Follow us on :

More in Related News