Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 05:28 IST
Share News :
ചാവക്കാട്:ഭാര്യ മണ്ണെമ്മയൊഴിച്ച് ആത്മഹത്യ ചെയ്‌ത കേസിൽ പ്രതിയെ വെറുതെ വിട്ടു.ഭർത്താവായ കണ്ടാണശ്ശേരി വീട്ടിൽ വേലായുധൻ മകൻ ശശി(51)യെയാണ് വെറുതെ വിട്ട് കൊണ്ട് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് ജഡ്‌ജി സുരേഷ്‌കുമാർ ഉത്തരവിട്ടത്.2023 ഫെബ്രുവരിയിലാണ് കേസിനാസ്‌പദമായ സംഭവം.ഭർത്താവ് ഉപദ്രവിച്ചു എന്നും മറ്റും പറഞ്ഞ് എളവള്ളിയിലെ കാക്കശ്ശേരിയിലുള്ള വാടക വീട്ടിൽ ഭർത്താവും മറ്റും വീട്ടിൽ ഉള്ള സമയം മുറിയിൽ കയറി പുറത്ത് കുപ്പിയിൽ സുക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് സ്വയം ദേഹത്ത് ഒഴിച്ച് ശശിയുടെ ഭാര്യ ബേബി(46)ആത്മഹത്യചെയ്യുകയായിരുന്നു.തൃശ്ശൂർ മെഢിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഏഴാം ദിവസം ബേബി മരണപ്പെട്ടു.ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പാവറട്ടി പോലീസ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ശശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.അന്വേഷണത്തിൽ ദ്രാവകം സൂക്ഷിച്ചിരുന്ന കുപ്പി കണ്ടെടുക്കുകയും ഫോറൻസിക്ക് റിപ്പോർട്ട് വരുത്തുകയും കുടാതെ മരണത്തിന് മുൻപ് തന്നെ മരണമൊഴിയ രേഖപ്പെടുത്തുകയും ചെയ്‌തിരുന്ന കേസായിരുന്നു.മരണമൊഴിയടക്കം പതിമൂന്ന് രേഖകൾ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും ഹാജരാക്കിയിരുന്നു.എന്നാൽ സംശയാതീതമായി കുറ്റം തെളിയിക്കുവാൻ കഴിയാതിരുന്നതിനാൽ പ്രതിയെ വെറുതെ വിട്ട് കൊണ്ട് ഉത്തരവായി.പ്രതിക്ക് വേണ്ടി ചാവക്കാട് ബാറിലെ അഭിഭാഷകരായ പി.എ.പ്രദീപ്,അയന സൂരജ്,കൃഷ്ണവേണി എന്നിവർ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.