Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീരദേശ മേഖലയിൽ ഉത്സവങ്ങൾക്ക് തുടക്കമായി..

08 Nov 2026 23:19 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്ര പ്രസിദ്ധമായ എടക്കഴിയൂർ പഞ്ചവടി ശ്രീശങ്കരനാരായണ മഹാക്ഷേത്രത്തിൽ തുലാമാസ അമാവാസി മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.ആയിരങ്ങളാണ് മഹോത്സവത്തിൽ പങ്കെടുത്തത്.ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേൽശാന്തി സുമേഷ് ശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു.കൂട്ടിയെഴുന്നള്ളിപ്പിൽ 7 ആനകൾ അണിനിരന്നു.ക്ഷേത ഭരണസമിതിക്ക് വേണ്ടി ഗജരാജന്‍ ചിറക്കൽ കാളിദാസനും,വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിക്ക്‌ ഗജരാജന്‍ ചെർപ്പുളശ്ശേരി അനന്തപത്മനാഭനും,തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിക്ക്‌ ഗജരാജന്‍ പുത്തൻകുളം(പീച്ചിയിൽ)രാജീവും തിടമ്പേറ്റി.രാവിലെ 8.30-ന് ക്ഷേത്രകമ്മിറ്റിയുടെ എഴുന്നള്ളിപ്പ് അവിയൂർ ചക്കനാത്ത് ഖളൂരികദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു.ഉച്ചയ്ക്ക് വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ ആഘോഷം നാലാംകല്ല് വാക്കയിൽ ശ്രീഭദ്ര കുടുംബക്ഷേത്രത്തിൽ നിന്നും,തെക്കുഭാഗം കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് മുട്ടിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച്,ആഘോഷങ്ങൾ പഞ്ചവടി സെന്ററിലെത്തി.തുടർന്ന് ക്ഷേത്രാങ്കണത്തിൽ എത്തി കൂട്ടിയെഴുന്നള്ളിപ്പു നടന്നു.ഗജവീരന്മാർ,വർണ്ണക്കാവടികൾ,തെയ്യം,തിറ,നാടൻ കലാരൂപങ്ങൾ,പഞ്ചവാദ്യം,വിവിധ വാദ്യമേളങ്ങൾ എന്നിവ അകമ്പടിയായി.രാത്രിയിൽ നാടകവും ഉണ്ടായിരുന്നു.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് വാക്കയിൽ വിശ്വനാഥൻ,സെക്രട്ടറി വിക്രമൻ താമരശ്ശേരി,ട്രഷറർ രാജഗോപാൽ വേഴംപറമ്പത്ത്,ബാലൻ കൊഴപ്പാട്ട്,ദിലീപ് കുമാർ പാലപ്പെട്ടി,വിനയദാസ് താമരശ്ശേരി,ഷനിൽകുമാർ ചന്തിരുത്തിൽ,വിശ്വനാഥൻ താമരശ്ശേരി,മനീഷ് ചന്ദനപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.തിങ്കളാഴ്ച്ച പുലർച്ചെ 2 മണി മുതൽ പഞ്ചവടി വാ കടപ്പുറത്ത് പിതൃതർപ്പണം നടക്കും.ബലി തർപ്പണത്തിന് എത്തുന്നവർക്ക് തിലഹവനം,പിതൃസായൂജ്യ പൂജ എന്നിവ നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.പഞ്ചവടി വാ കടപ്പുറത്ത് ഒരേസമയം 1000 പേർക്ക് ബലി തർപ്പണം നടത്താൻ കഴിയും.വിപുലമായ പാർക്കിങ് സൗകര്യം,സൗജന്യ പ്രഭാതഭക്ഷണം,ക്ലോക്ക് റൂം സൗകര്യം എന്നിവയുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

Follow us on :

More in Related News