Tue Dec 12, 2023 10:56 PM 1ST

Sign In

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സിവിറ്റാസ് 2026 സെമിനാർ ശ്രദ്ധേയമായി..

26 Nov 2026 16:26 IST

MUKUNDAN

Share News :

ചാവക്കാട്:വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യങ്ങളും,ഭരണഘടനാബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സിവിറ്റാസ് 2026 സെമിനാർ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ  ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ആർ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.ഷിബു അധ്യക്ഷത വഹിച്ചു.എമ്പവറിങ് യൂത്ത് ഫോർ എ സ്ട്രോങ്ങ്‌ ഡെമോക്രസി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു.മുൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ.കെ.ബി.ഹരിദാസ് ക്ലാസെടുത്തു.ഇന്ത്യൻ ഭരണഘടന,മൗലികാവകാശങ്ങൾ, മൗലികകടമകൾ,ജനാധിപത്യം,ഉത്തരവാദിത്തമുള്ള പൗരത്വം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിനുള്ള സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.ഭരണഘടന ആസ്പദമാക്കി ക്വിസ് പരിപാടിയും സോഷ്യൽ സയൻസ് അധ്യാപിക ജിഷ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.ഷഹർബാൻ സ്വാഗതവും,സെക്രട്ടറി സി.എ.വർഗീസ് നന്ദിയും പറഞ്ഞു.ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.എം. താഹിർ,പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ.റസ്‌ല റഹീം,ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം.സാഹിദ്,ക്ഷേമകാര്യ ചെയർ പേഴ്‌സൺ എം.ജെ.മേരി,ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ.ജെ.ചാക്കോ,എൽ.എസ്.ജി.ഡി തൃശ്ശൂർ ഐ.വി.ഒ.ജയരാജൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News