Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ ഗ്യാസ് ക്രിമിറ്റോറിയം തകരാറിലായതോടെ ദുരിതത്തിലായ 37 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യും

30 Oct 2026 22:37 IST

MUKUNDAN

Share News :

ചാവക്കാട്:പുന്നയൂർ ഗ്രാമപഞ്ചായത്തിൽ തകരാറിലായ ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ പരിധിയിൽ ഈ വർഷം ഏപ്രിൽ 17-ന് ശേഷം മരണപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി.പഞ്ചായത്ത് വിളിച്ചുചേർത്ത സർവ്വകക്ഷി യോഗ തീരുമാനപ്രകാരമാണ് റെയ്ഡ്കോ കമ്പനി 37 കുടുംബങ്ങൾക്ക് 4000 രൂപ വീതം നഷ്ടപരിഹാരം നൽകുന്നത്.പ്രസ്തുത തുക നവംബർ 3-ന് പഞ്ചായത്തിൽ വെച്ച് വിതരണം ചെയ്യും.മുൻ ഭരണസമിതിയുടെ കാലത്ത് യാതൊരു മുന്നൊരുക്കവുമില്ലാതെ തിരക്കിട്ട് നടപ്പിലാക്കിയ നിർമ്മാണത്തിലെ അപാകതകളാണ് ക്രിമിറ്റോറിയത്തിന്റെ പ്രവർത്തനം താറുമാറാകാൻ കാരണമെന്ന് ആരോപണമുണ്ട്.ഇതേ തുടർന്ന് ക്രിമിറ്റോറിയം പൂട്ടിയിട്ടിരിക്കുകയാണ്.തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ച അപാകതകൾ മുഴുവൻ പരിഹരിച്ച ശേഷം മാത്രമേ ശ്മശാനം ഇനി തുറന്നുകൊടുക്കുകയുള്ളൂ.ഇതിനായി പുതിയ കരാർ ഉണ്ടാക്കിയിട്ടുണ്ട്.അടുത്ത 3 വർഷം കമ്പനി സൗജന്യ സർവീസായി അപാകതകൾ പരിഹരിച്ചു നൽകും.തുടർന്നുള്ള 2 വർഷം പഞ്ചായത്തിന്റെ ചിലവിലായിരിക്കും സർവീസ് നടത്തുക.അതേസമയം ക്രിമിറ്റോറിയം നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടന്നുവരികയാണ്.

Follow us on :

More in Related News