Tue Dec 12, 2023 10:56 PM 1ST

Sign In

തത്ത്വമസി ഗൾഫിന്റെ ദേശവിളക്ക്:ചാവക്കാട് ശ്രീവിശ്വനാഥ ക്ഷേത്ര മൈതാനിയിൽ ആദര സദസും,ഭക്തിഗാനസുധയും അരങ്ങേറി

23 Nov 2026 19:28 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫ് നടത്തുന്ന 21-മത് ദേശവിളക്കിന് മുന്നോടിയായി ചാവക്കാട് ശ്രീവിശ്വനാഥ ക്ഷേത്ര മൈതാനിയിൽ വച്ച് ആദര സദസും തൃശൂർ പാട്ട് ഫാമിലി അവതരിപ്പിച്ച  ഭക്തിഗാനസുധയും അരങ്ങേറി.രക്തദാന രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും ദുബായ് സർക്കാരിന്റെയും കേരള സർക്കാരിന്റെയും ഉൾപ്പടെ ഒട്ടനവധി പുരസ്കാരങ്ങൾ നേടിയ തത്ത്വമസി മുൻ പ്രസിഡന്റ് ഉണ്ണി പുന്നാര എന്ന എൻ. വി.ഷിജിത്തിനെ ചടങ്ങിൽ വെച്ച് തത്ത്വമസി ഗൾഫ് പ്രസിഡന്റ് രഞ്ജിത്ത് ശിവരാമനും,ഗുരുപാദപുരി അയ്യപ്പസ്വാമി സേവാ സംഘം ചെയർമാൻ ഡോ.പി.വി.മധുസൂദനനും ചേർന്ന് ആദരിച്ചു.ചടങ്ങിൽ കൺവീനർ എൻ.വി.മധു,ക്ഷേത്രം സമുദായ ദീപികാ യോഗം പ്രസിഡന്റ് പ്രധാൻ കുറ്റിയിൽ,സെക്രട്ടറി രമേഷ് കളത്തിൽ,ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെയും,തത്ത്വമസിയുടെയും ഭാരവാഹികളായ സുഭാഷ് മത്രംകോട്ട്,ബിനീഷ് രാജ്,എൻ.എ.ബാലകൃഷ്ണൻ,കെ.കെ.സഹദേവൻ,കെ.എസ്.വിശ്വനാഥൻ,എൻ.എൻ.പുഷ്പദാസ്  എന്നിവർ പങ്കെടുത്ത് സംസാരിച്ചു.തുടർന്ന് നിഷാദ് സുൽത്താൻ,സജ്നാ നിഷാദ്,ദിൽരൂപ നിഷാദ് എന്നിവർ നയിച്ച ഭക്തിഗാനസുധ ആയിരങ്ങളുടെ സാന്നിധ്യത്തിൽ അരങ്ങേറി.

Follow us on :

More in Related News