Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ബ്ലാങ്ങാട് ശ്രീകല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം ഭക്തിസാന്ദ്രമായി

21 Oct 2026 22:41 IST

MUKUNDAN

Share News :

ചാവക്കാട്:ബ്ലാങ്ങാട് ശ്രീകല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.കുട്ടികളെ എഴുത്തിനിരുത്തൽ,സരസ്വതി പൂജ,വിദ്യാഗോപാല മന്ത്രാർച്ചന എന്നീ ചടങ്ങുകൾ നടന്നു.ക്ഷേത്രം ശാന്തിമാരായ കണ്ണൻ ശാന്തി,ലാലൻ ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.വിദ്യാർത്ഥികൾക്ക് നെയ്യ്,അവിൽ നിവേദ്യം എന്നിവ വിതരണം ചെയ്തു.ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ്  ചെങ്ങല ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് കറങ്ങാട്ട് അശോകൻ,ജനറൽ സെക്രട്ടറി തൂമാട്ട് മോഹനൻ,ജോയിന്റ് സെക്രട്ടറി ചക്കാണ്ടൻ ശിവദാസൻ,ട്രഷറർ തളിചേത്തു സുകു,പൂക്കാട്ട് സജീവൻ,മരുതു അനൂപ്, പൂക്കാട്ട് ബാലകൃഷ്ണൻ,പയ്യപ്പുള്ളി സുധാകരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News