Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘അബ്ദുല്ല ബാസിലിനെതിരായ കേസ് പിൻവലിക്കണം’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. ഫിറോസ്

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്ക് പിന്നാലെ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത നടപടിയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പ്രതിഷേധിച്ചു. കേസ് പിൻവലിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതായി ഫിറോസ് പറഞ്ഞു. വർഗീയത പറയുന്നവരെ സംരക്ഷിക്കില്ലെന്നും എന്നാൽ വർഗീയത പറഞ്ഞവരെ തുറന്നുകാട്ടിയതിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചിറയിൻകീഴിൽ കോൺഗ്രസ് തമ്മിൽത്തല്ല്: രമ്യ ഹരിദാസിന്റെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എസ്‌സി, എസ്‌ടി വകുപ്പുകൾ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ആക്രമിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും എംഎൽഎ ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

‘മടുത്തു തുടങ്ങി ഈ നശിച്ച തൊഴിൽ’; രോഗിയുടെ പരാതിക്ക് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് കാർഡിയോളജി മേധാവിയുടെ കുറിപ്പ് ചർച്ചയാകുന്നു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാമിനിടെ ഉണ്ടായ ചികിത്സാ സങ്കീർണതയും തുടർന്ന് ലഭിച്ച പരാതിയും സംബന്ധിച്ച് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലൻ നായർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. ചികിത്സയിലെ സ്വാഭാവിക സങ്കീർണതകൾ, ഡോക്ടർമാർ നേരിടുന്ന സമ്മർദം, രോഗികളുടെയും ബന്ധുക്കളുടെയും സമീപനം എന്നിവയെക്കുറിച്ചാണ് കുറിപ്പിൽ അദ്ദേഹം വിശദീകരിക്കുന്നത്. ഡോക്ടർ അനുഭവങ്ങളുടെ പെരുമഴയാണ് കുറിപ്പിനു പ്രതികരണമായി വന്നിരിക്കുന്നത്.