Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2026 07:21 IST
Share News :
മലപ്പുറം: ജിന്ന് മന്ത്രിച്ച പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന വ്യാജേന ആളുകളിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ തിരുനാവായ കൊടയ്ക്കലിലെ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. ‘ജിൻ മഹർ’എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകുമെന്നും ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കുമെന്നും അവകാശപ്പെട്ടാണ് ആളുകളെ സ്ഥാപനത്തിലേക്ക് എത്തിച്ചിരുന്നത്. ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം.
ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെട്ട ഏത്തപ്പഴം 1,000 രൂപ മുതൽ 2,500 രൂപ വരെ ലേലം വിളിച്ചാണ് ആളുകൾക്ക് നൽകിയിരുന്നത്. സ്പീക്കർ ബോക്സിലൂടെ അറബിയും ഉറുദുവും സംസാരിക്കുകയും മുഖംമൂടി ധരിച്ച ഒരാളെ ‘ജിന്നായി’ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പഴത്തിന്റെ തൊലി കളയാതെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം രണ്ടായി മുറിച്ചുവെക്കുന്ന മാജിക് വിദ്യയാണ് അത്ഭുതമായി അവതരിപ്പിച്ചിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി സ്ഥാപനം പൂട്ടിച്ചു. സംഭവത്തിൽ തിരുനാവായ പൊലീസിലും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്
Follow us on :
Tags:
More in Related News
Please select your location.