Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2026 07:47 IST
Share News :
ചിറ്റൂർ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ ചിറ്റൂർ എംഎൽഎയായി പ്രവർത്തിച്ചു. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും 1979 മുതൽ 1996 വരെ ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതന്റെ പിതാവാണ്കെ. അച്യുതൻ.
Follow us on :
Tags:
More in Related News
Please select your location.