Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2026 17:59 IST
Share News :
വടകര: ചാനിയം കടവ് പുഴയിൽ വീണ് യുവാവ് മരിച്ചു. പേരാമ്പ്ര സ്വദേശിയാണെന്ന് കരുതുന്നു. ശക്തമായ ഒഴുക്കുള്ള പുഴയിൽ ചാടി നാട്ടുകാർ സാഹസികമായി കരയിലെത്തിച്ചെങ്കിലും യുവാവിൻറെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
പുഴയിൽ വീണ് മുങ്ങിത്താഴുന്ന യുവാവിനെ രക്ഷിക്കാൻ നാട്ടുകാർ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. കരയ്ക്കെത്തിച്ച ഉടൻ യുവാവിനെ തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.