Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജിംനാസ്റ്റിക്സിൽ കല്ലായി ഗണപത് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനനേട്ടം

12 Sep 2026 22:13 IST

NewsDelivery

Share News :

കോഴിക്കോട്: ജിംനാസ്റ്റിക്സ് മിക്സ് പെയർ (അക്രോബാറ്റിക്സ്) വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കല്ലായി ഗവൺമെന്റ് ഗണപത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അർഷക് എൻ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.

ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അർഷക് സംസ്ഥാനതലത്തിലേക്ക് മുന്നേറിയത്. ജിംനാസ്റ്റിക്സിലെ മികവിനൊപ്പം സ്ഥിരമായ പരിശീലനവും ആത്മവിശ്വാസവും അർഷക്കിന്റെ നേട്ടത്തിന് പിന്നിലുണ്ട്.

സ്കൂളിനും അധ്യാപകർക്കും സഹപാഠികൾക്കും അഭിമാനമായ നേട്ടമാണ് അർഷക് സ്വന്തമാക്കിയത്. സംസ്ഥാനതല മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് അർഷക്.

Follow us on :

More in Related News