Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2026 10:34 IST
Share News :
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക അംഗീകാരം. തമിഴ്നാട്ടിലും പുതുച്ചേരിയിലുമാണ് ടിവികെയ്ക്ക് സംസ്ഥാന പാർട്ടി പദവി ലഭിച്ചിരിക്കുന്നത്. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി 'വിസിൽ' തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുകയും ചെയ്തു.
പാർട്ടി രൂപീകരിച്ച് 27 മാസത്തിനുള്ളിൽ തന്നെ ഈ നേട്ടം കൈവരിക്കാനായത് ചരിത്രപരമായ മുന്നേറ്റമാണെന്ന് വിജയ് പ്രതികരിച്ചു. മുൻപ് തമിഴ്നാട്ടിൽ സംഭവിക്കാത്ത തരത്തിലുള്ള അപൂർവ്വ അത്ഭുതമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 35 ശതമാനം സ്വന്തമാക്കി ടിവികെയെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി മാറ്റിയ വോട്ടർമാർക്ക് വിജയ് നന്ദി അറിയിച്ചു.
ജനവിധിയെ പൂർണ്ണമായി മാനിച്ചുകൊണ്ട് അഴിമതിരഹിതവും സുതാര്യവുമായ ഭരണം ഉറപ്പാക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. മതേതരത്വവും സാമൂഹിക നീതിയും അടിസ്ഥാനമാക്കി പ്രവർത്തിക്കുമെന്നും, ടിവികെയുടെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്തുണ നൽകിയ തമിഴ് ജനതയ്ക്കും മുഴുവൻ പാർട്ടി പ്രവർത്തകർക്കും വിജയ് കൃതജ്ഞത രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.