Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീഴ്ച പറ്റിയെന്ന് പറഞ്ഞവരോട് പോയി ചോദിക്കൂ' കയ്യാങ്കളിയില്‍ വീഴ്ച പറ്റിയെന്ന അന്വേഷണസമിതിയുടെ കണ്ടെത്തലിനെ കുറിച്ച് രമ്യ ഹരിദാസിന്റെ മറുപടി

11 Sep 2026 07:24 IST

NewsDelivery

Share News :

തിരുവനന്തപുരം: ചിറയന്‍കീഴ് കയ്യാങ്കളിയുടെ പശ്ചാത്തലത്തില്‍ കെ.പി.സി.സി ഭാരവാഹി യോഗത്തില്‍ പങ്കെടുത്ത് ചിറയന്‍കീഴ് എം.എല്‍.എ രമ്യ ഹരിദാസ്. കയ്യാങ്കളിയില്‍ വീഴ്ച പറ്റിയെന്ന അന്വേഷണസമിതിയുടെ കണ്ടെത്തലിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'വീഴ്ച പറ്റിയെന്ന് പറഞ്ഞവരോട് പോയി ചോദിക്കൂ' എന്നായിരുന്നു രമ്യയുടെ മറുപടി. നേരത്തെ എം.എം. ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാളയം പ്രദീപിനും സജാദിനുമെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചിരുന്നു. ഇരുവിഭാഗവും ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നായിരുന്നു അന്വേഷണസമിതിയുടെ കണ്ടെത്തല്‍.

പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ട എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ അതിന് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, പാര്‍ട്ടി പുറത്താക്കിയ പാളയം പ്രദീപിനെ തന്റെ അഡീഷണല്‍ പി.എ ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് കത്ത് നല്‍കിയതും നേരത്തെ വിവാദമായിരുന്നു. മുന്‍കാല പ്രാബല്യത്തോടെ പ്രദീപിനെ നിയമിക്കണമെന്നായിരുന്നു എം.എല്‍.എയുടെ ആവശ്യം. രമ്യയുടെ പി.എയാണ് ഇതുസംബന്ധിച്ച കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറിയത്.


Follow us on :

Tags:

More in Related News