Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംഗീതപ്രതിഭ കോഴിക്കോട് അബൂബക്കറിനെ അനുസ്മരിച്ചു

03 Sep 2026 17:50 IST

NewsDelivery

Share News :

കോഴിക്കോട്: സംഗീതപ്രതിഭ കോഴിക്കോട് അബൂബക്കർ (ഔക്കുഭായി)യെ കോഴിക്കോട് കലാ-സാംസ്കാരിക സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കലാഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ചെയർമാൻ വിൽസൻ സാമുവൽ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ കെ. സലാം സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ കെ. സുമ്പൈർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

പപ്പൻ കോഴിക്കോട്, പ്രശസ്ത ഗായകരായ കണ്ണൂർ ഷരീഫ്, പി.കെ. സുനിൽകുമാർ, മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ, എം. ഹരിദാസ്, മോഹൻ മുല്ലമല, ട്രഷറർ സന്നാഫ് പാലക്കണ്ടി, ആർ. ജയന്ത്കുമാർ, ഇന്ദിര ജോയ്, സാബിറ തെക്കെപ്പുറം, എം.പി. ഇമ്പിച്ചഹമ്മദ്, എം.എസ്. മെഹബൂബ്, കെ. രാജൻ, ഫ്രാൻസിസ് രാജു, എൻ.സി. അബ്ദുള്ളക്കോയ, മാത്യു മാസ്റ്റർ, അസീസ് കലാശ്രീ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News