Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറുവരിപ്പാതയിൽ സർവീസ് റോഡ് സ്റ്റോപ്പുകൾ ഒഴിവാക്കി ബസുകൾ ഓടിക്കരുത്; കർശന നടപടിയെന്ന് മുന്നറിയിപ്പ്

13 Sep 2026 22:06 IST

NewsDelivery

Share News :

ആറുവരി ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ സർവീസ് റോഡിലെ ബസ് സ്റ്റോപ്പുകൾ ഒഴിവാക്കി സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതായി പരാതി. യാത്രക്കാരെ ദേശീയപാതയിൽ ഇറക്കിവിടുന്നതായും സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെയുള്ളവർക്ക് കിലോമീറ്ററുകളോളം നടക്കേണ്ടിവരുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) കേരള വ്യക്തമാക്കി. ആറുവരി ദേശീയപാതയിൽ ഒരിടത്തും വാഹനങ്ങൾ നിർത്തിയിടുന്നതിനോ ബസ് സ്റ്റോപ്പുകൾ അനുവദിക്കുന്നതിനോ അനുമതിയില്ല. അതിനാൽ സർവീസ് റോഡിൽ നിലവിലുള്ള സ്റ്റോപ്പുകൾ സ്റ്റേജ് കാര്യേജ് ബസുകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് എംവിഡി അറിയിച്ചു.

സർവീസ് റോഡിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി. എംവിഡി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Follow us on :

More in Related News