Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2026 06:55 IST
Share News :
തിരുവനന്തപുരം: മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് (65) അന്തരിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്ന അദ്ദേഹം രാത്രി 11.30ഓടെയാണ് അന്തരിച്ചത്. ഖബറടക്കം പിന്നീട് നടക്കും.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യുഡിഎഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിൽ ബീമാപള്ളി റഷീദ് പ്രവർത്തിച്ചിട്ടുണ്ട്.
വിവിധ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നീ സ്ഥാപനങ്ങളുടെ ചെയർമാൻ പദവിയും അദ്ദേഹം വഹിച്ചിരുന്നു.
എംഎസ്എഫിലൂടെ പൊതുരംഗത്ത് എത്തിയ ബീമാപള്ളി റഷീദ് പിന്നീട് തെക്കൻ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാക്കളിലൊരാളായി വളർന്നു. പ്രഭാഷകൻ, തൊഴിലാളി സംഘടനാ നേതാവ് എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.
ദീർഘകാലത്തെ പൊതുപ്രവർത്തനത്തിലൂടെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ബീമാപള്ളി റഷീദിന്റെ നിര്യാണം പാർട്ടി പ്രവർത്തകർക്കും യുഡിഎഫ് നേതൃത്വത്തിനും വലിയ നഷ്ടമായി.
Follow us on :
Tags:
More in Related News
Please select your location.