Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക്; ഗർഭിണിയടക്കം അഞ്ചുപേർക്ക് പരുക്ക്

08 Sep 2026 07:54 IST

NewsDelivery

Share News :

ചേർത്തല (ആലപ്പുഴ): ചേർത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം. ഗുരുവായൂരിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേർക്കും പരുക്കേറ്റു. ഇതിൽ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം 15 അടി ഉയരത്തിൽ നിന്നാണ് കാർ താഴേക്ക് മറിഞ്ഞത്. കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി, ഷാനി, നസ്രിൻ, വിഷ്ണുരാജ്, സതീഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. വിഷ്ണുരാജിന്റെയും സതീഷിന്റെയും പരുക്ക് ഗുരുതരമല്ല. അശ്വതി ഗർഭിണിയാണ്. സതീഷ് അശ്വതിയുടെ ഭർത്താവാണ്.

Follow us on :

More in Related News