Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2026 12:09 IST
Share News :
കോഴിക്കോട്: ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റിന്റെയും സംയുക്ത നേതൃത്വത്തിൽ ഈ വർഷത്തെ കോഴിക്കോട് ജില്ലാ തല ഗണേശോത്സവം സെപ്റ്റംബർ 12 മുതൽ 16 വരെ വിപുലമായ പരിപാടികളോടെ നടക്കും. തളി മഹാശിവക്ഷേത്രത്തിന് സമീപത്തെ കൈലാസം സ്റ്റേജിൽ അഞ്ച് ദിവസങ്ങളിലായാണ് ഉത്സവച്ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
ആഘോഷങ്ങൾക്ക് മുന്നോടിയായി സെപ്റ്റംബർ 11ന് വൈകുന്നേരം അഞ്ചിന് ഗണേശ വിഗ്രഹങ്ങളുടെ മിഴി തുറക്കൽ ചടങ്ങ് നടക്കും. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി തിരുമംഗലം വാസുദേവൻ നമ്പൂതിരി മിഴി തുറക്കൽ കർമം നിർവഹിക്കും.
സെപ്റ്റംബർ 15ന് വൈകുന്നേരം മൂന്നിന് കൈലാസം സ്റ്റേജിൽ സാംസ്കാരിക സമ്മേളനം നടക്കും. മന്ത്രി ടി. സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി., സന്ദീപ് വാര്യർ എന്നിവരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഗണേശോത്സവത്തിന് സമാപനം കുറിച്ചുള്ള മഹാവിഗ്രഹ നിമജ്ജന ഘോഷയാത്ര സെപ്റ്റംബർ 16ന് വൈകുന്നേരം നാലിന് തളി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കും. കോഴിക്കോട് നഗരത്തിലൂടെ ഭക്തിസാന്ദ്രമായി നീങ്ങുന്ന ഘോഷയാത്ര വെള്ളയിൽതൊടിയിൽ ശ്രീഭഗവതി ക്ഷേത്രത്തിന് മുൻവശത്തെ ആറാട്ടുകടവിൽ സമാപിക്കും. തുടർന്ന് വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യും.
ഉത്സവത്തിലേക്ക് ഭക്തജനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ പേരൂർ ഹരിനാരായണൻ, അരുൺകുമാർ പെരുമണ്ണ, തുളസിദാസ് വടകര, സ്വരാജ് ചെറുകുളം എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.