Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടകവസ്തുവെന്ന് സംശയം; നാല് സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി

04 Sep 2026 07:16 IST

NewsDelivery

Share News :

കോഴിക്കോട്: കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടകവസ്തുവെന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി. സ്റ്റീൽ ബോംബാണെന്ന സംശയത്തെ തുടർന്ന് പാത്രങ്ങൾ ബോംബ് സ്ക്വാഡ് പരിശോധനയ്ക്കെടുത്തു.

നാല് ചെറിയ സ്റ്റീൽ പാത്രങ്ങളാണ് റോഡരികിൽ നിന്ന് കണ്ടെത്തിയത്. ചകിരി കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഒളിപ്പിച്ച നിലയിലായിരുന്നു പാത്രങ്ങൾ. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാത്രങ്ങളിൽ സ്ഫോടകവസ്തുക്കളുണ്ടോയെന്നത് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.

പരിസരത്ത് പരിചയമില്ലാത്ത ഏതാനും ആളുകളെ കണ്ടിരുന്നതായി നാട്ടുകാർ പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow us on :

More in Related News