Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് ബംഗ്ലാദേശി പൗരൻ രക്ഷപ്പെട്ടു; വ്യാപക തെരച്ചിൽ

10 Sep 2026 07:02 IST

NewsDelivery

Share News :

പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് ബംഗ്ലാദേശി പൗരൻ ചാടിപ്പോയി

കൊച്ചി: കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശി പൗരൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശിയായ ഹദിയുള്ള ഖാൻ ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

മതിയായ രേഖകളില്ലാതെ കൊച്ചിയിൽ താമസിച്ചുവന്നതിനെ തുടർന്ന് ഹദിയുള്ള ഖാൻ ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് നിർത്തിയിരുന്നത്.

ഇതിനിടെ ശൗചാലയത്തിൽ പോകണമെന്ന് ഹദിയുള്ള ഖാൻ ആവശ്യപ്പെട്ടു. ശൗചാലയത്തിലേക്ക് പോകുന്നതിനിടെ ഇയാൾ കെട്ടിടത്തിന്റെ ഷീറ്റിന് മുകളിലേക്ക് ചാടുകയും അവിടെനിന്ന് രക്ഷപ്പെടുകയുമായിരുന്നു. ഇയാൾ ചാടിപ്പോയ വിവരം പൊലീസ് ആദ്യം അറിഞ്ഞിരുന്നില്ല. ശൗചാലയത്തിലേക്ക് പോയയാളെ കാണാതായതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

വിവരമറിഞ്ഞ് ഡിസിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പാലാരിവട്ടം സ്റ്റേഷനിലെത്തി. ഹദിയുള്ള ഖാനെ കണ്ടെത്താൻ കൊച്ചി നഗരത്തിലും പുറത്തും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചും പരിശോധന തുടരുന്നു.

Follow us on :

More in Related News