Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 16:35 IST
Share News :
തലയോലപ്പറമ്പ്: തിരുവിതാംകൂർ ദേവസ്വം
ബോർഡിന് കീഴിലുള്ള തലയോലപ്പറമ്പ് മേജർ തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. വെള്ളിയാഴ്ച രാവിലെ 9.30 നും 10.30നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. നൂറ് കണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റ് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ബി.അജിത്, വൈസ് പ്രസിഡൻ്റ് കെ.ബി മധുസൂദനൻ നായർ, സെക്രട്ടറി എസ്.ശ്രീജിത്ത്, ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊടിയേറ്റിന് ശേഷം വൈക്കം രാധാകൃഷ്ണൻ്റെ പ്രമാണിത്വത്തിൽ 68 ഓളം വാദ്യ കലാകരന്മാർ അവതരിപ്പിച്ച ചെമ്പട മേളത്തിൽ 6 നും 60നും ഇടെ പ്രായമായ 20 ഓളം പേർ അരങ്ങേറ്റം കുറിച്ച് മേളത്തിൽ കൊട്ടിക്കയറിയത് ഏറെ ശ്രദ്ധേയമായി. എട്ട്
ദിവസം നീളുന്ന ഉത്സവത്തിൻ്റെ
പ്രധാന ചടങ്ങായ തിരുപുരം പകൽപ്പൂരം ഡിസംബർ അഞ്ചിന് വൈകിട്ട് നാലിന് ക്ഷേത്രം മൈതാനത്ത് നടക്കും.കേരളത്തിലെ തലയെടുപ്പുള്ള 15 ആനകളാണ് ചമയങ്ങളണിഞ്ഞ് പൂരത്തിന് നിരക്കുക.
Follow us on :
Tags:
More in Related News
Please select your location.