Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2026 20:16 IST
Share News :
വള്ളിക്കുന്ന്: ബി.ആർ.സി. പരപ്പനങ്ങാടിയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും ചേർന്ന് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ സംഗമം മിയാമി റിസോർട്ടിൽ സംഘടിപ്പിച്ചു. പരപ്പനങ്ങാടി ബി.ആർ.സി പരിധിയിൽ ഉൾപ്പെടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇർഷാദ് അരിയല്ലൂർ സംഗമം ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ കെ.കെ. സുധീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പി.വി.ഫാത്തിമ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ മൂന്നുചിറയിൽ വാർഡ് മെമ്പർമാരായ അസീസ് അരിമ്പ്രത്തോടി, കെ.കെ.സെറീന, നജീബ് ബാപ്പു, കെ.ഡി.എഫ് സെക്രട്ടറി അസീസ് കടലുണ്ടി, ഡിസാസ്റ്റർ ടീം അംഗം സെയ്ദ് വള്ളിക്കുന്ന്, സ്വപ്ന ആർട്സ് പ്രതിനിധി സി.പ്രബീഷ് കുമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ എൻ.ബിന്ദു എന്നിവർ സംസാരിച്ചു. സ്പെഷ്യൽ കുട്ടികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് രക്ഷിതാക്കൾ അഭിപ്രായങ്ങൾ പങ്കുവെച്ചു.
Follow us on :
Tags:
More in Related News
Please select your location.