Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2026 20:14 IST
Share News :
വള്ളിക്കുന്ന്: പഞ്ചായത്ത് പരിവാർ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം അരിയല്ലൂർ കൃഷ്ണ എജുക്കേഷൻ സെന്ററിൽ ആവേശകരമായി നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഉദ്ഘാടനം ചെയ്തു. പരിവാർ പ്രസിഡന്റ് ഇസ്മായിൽ സഖാഫി അധ്യക്ഷത വഹിച്ചു. പരിവാർ ബ്ലോക്ക് പ്രസിഡന്റ് സിദ്ധീഖ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. നവാസ് കൂരിയാട് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. സുലൈഖ പൈനാട്ട്, ടി.കൃഷ്ണകുമാർ, എ.യൂസുഫ്, ഇ.കെ.വിക്രമൻ, ഐ.പി.ആബിദ്, നജീബ് ബാപ്പു എന്നിവർ ആശംസകൾ അർപ്പിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പരിപാടിയിൽ പരിവാർ കുടുംബത്തിലെ കുട്ടികളുടെ കലാപരിപാടികൾ സംഗമത്തിന് കൂടുതൽ ആവേശം നൽകി. സമാപന ചടങ്ങിൽ പരിവാർ കുടുംബങ്ങൾക്ക് പാരിതോഷികങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി സദാനന്ദൻ സ്വാഗതവും കബീർ നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.