Tue Dec 12, 2023 10:56 PM 1ST

Location  

Sign In

21-ാം വാർഷികത്തിൽ മികച്ച വിജയവുമായി എപെക്‌സ് ഇന്റർനാഷണൽ സ്കൂൾ, ഒടുമ്പ്ര

25 Apr 2026 14:42 IST

Fardis AV

Share News :



കോഴിക്കോട് :

സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ എപെക്‌സ് ഇന്റർനാഷണൽ സ്കൂൾ, ഒടുമ്പ്ര ഈ വർഷവും ഉജ്ജ്വല വിജയം നേടി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും മികച്ച മാർക്കോടെ വിജയിച്ച് ഇത്തവണയും സ്കൂളിന്റെ അഭിമാനമുയർത്തി. പരീക്ഷയെഴുതിയ 38 വിദ്യാർത്ഥികളിൽ 11 വിദ്യാർത്ഥികൾക്ക് 90% ത്തിനു മുകളിൽ വിജയവും, 16 വിദ്യാർത്ഥികൾക്ക് ഡിസ്റ്റിംക്ഷനും, 10 വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു.

നെഹാൻ ബിൻ ഷിബിൽ 99.6% നേടി ഉന്നത വിജയം കൈവരിച്ച് സ്കൂൾ ടോപ്പറായി.

നെഹാൻ ബിൻ ഷിബിൽ - മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, അറബിക് എന്നീ വിഷയങ്ങളിലും,

 ഹെസ്സ സുബൈർ ഇൻഫർമേഷൻ ടെക്‌നോളജി, ലിയാൻ ഫിറോസ്, അമാൻ ഇസ്‌കന്ദർ, നൂറ, അബ്ദുള്ള അക്വിൽ, റിഫ്ക സാദത്ത് എന്നിവർ അറബിക്കിലും 100% വിജയം നേടി നാഷണൽ ടോപ്പേഴ്‌സ് സ്ഥാനം കരസ്ഥമാക്കി.

വിവിധ വിഷയങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ: നെഹാൻ ബിൻ ഷിബിൽ (സോഷ്യൽ സയൻസ്), അമാൻ ഇസ്‌കന്ദർ (സയൻസ്), ആദം റസാൻ (മലയാളം), ജോനത്തൻ നന്നങ്കേരിൽ ബോണി (ഹിന്ദി)

Follow us on :

More in Related News