Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം

22 Apr 2026 19:55 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം. മലപ്പുറം മൈലാടി വെള്ളൂര്‍ റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കിലാണ് തീപിടിച്ചത്.


മാലിന്യത്തിന് മുകളിലൂടെ കടന്നുപോകുന്ന് ഇലക്‌ട്രിക് ലൈനില്‍ നിന്നാണ് തീ ഉണ്ടായത്. സമീപത്തുള്ള തെങ്ങിലെ ഓലയിലേക്ക് പടര്‍ന്നു. കത്തിയ ഓല മാലിന്യത്തിന് മുകളിലേക്ക് വീണ് തീ പടരുകയായിരുന്നു. മലപ്പുറത്ത് നിന്നുള്ള രണ്ട് ഫയര്‍ഫോഴ്സ് സംഘമെത്തി തീ

നിയന്ത്രണ വിധേയമാക്കി.


Follow us on :

More in Related News