Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2026 14:34 IST
Share News :
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതകൾക്കായി പ്രത്യേകമായി സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ അറിവും പ്രായോഗിക കഴിവും വനിതകൾക്ക് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിക്ക് ശ്രദ്ധേയമായ പങ്കാളിത്തം ഉണ്ടായി.
ഐ ഒ സി വനിത വിഭാഗം സെക്രട്ടറി നിഷാന നിയാസ് അവതരിപ്പിച്ച ആമുഖ പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. രജിഷ ബാബു സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സിജി ലിൻസൺ അധ്യക്ഷത വഹിച്ച പരിപാടി ഡോ. സമീറ സിദ്ദീഖ്, (പ്രൊഫസർ ഒമാൻ കോളേജ് ഓഫ് ഹെൽത്ത് സയൻസസ്) ഉദ്ഘാടനം ചെയ്തു.
ശ്രീവിദ്യ ശ്രീജി (മലയാള വിഭാഗം ലേഡി കോഓർഡിനേറ്റർ), റൗള ഹാരിസ് (കെഎംസിസി വനിത വിഭാഗം പ്രസിഡന്റ് ), എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ശ്രീമതി രഹ്‌ന സുനിൽ (ക്വാളിറ്റി എക്സിക്യൂട്ടീവ്, ബിർള സ്കൂൾ), ശ്രീമതി ഫസീല ഹാരിസ് (കോഓർഡിനേറ്റർ, മലബാർ അടുക്കള) എന്നിവർ സന്നിഹിതരായിരുന്നു
ഡി.ജി.എം.എസ്., സലാലയിലെ സീനിയർ ഫാമിലി ഫിസിഷ്യനായ ഡോ. നദീജ സലാം സി.പി.ആർ പരിശീലനത്തിന് നേതൃത്വം നൽകി തുടർന്ന് പങ്കെടുത്ത എല്ലാവർക്കും പ്രായോഗിക പരിശീലനം നൽകുകയും സംശയനിവാരണത്തിനും ചർച്ചയ്ക്കും അവസരം ഒരുക്കുകയും ചെയ്തു.
ഐ ഒ സി വൈസ് പ്രസിഡന്റ് സുഹാന മുസ്തഫ നന്ദി രേഖപ്പെടുത്തി.
വനിതകൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അടിയന്തര ഘട്ടങ്ങളിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന കഴിവ് വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി ആളുകളെ പങ്കാളിത്തം കൊണ്ടും അവതരണ രീതി കൊണ്ടും ശ്രദ്ധേയമായി.
പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിന് വനിതാ വിഭാഗം നേതാക്കളായ ഫാസില കാസിം, ഡോ. ഇറോസ് ശഹാബ്, സൈനബ് സലാം, മുബീന, നിത്യ വെല്ലോറ, സെമിൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.