Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ മരണപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

22 Apr 2026 20:03 IST

Jithu Vijay

Share News :

മലപ്പുറം : നാടിനെ നടുക്കിയ ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ മലപ്പുറം എടപ്പാള്‍ സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. തറക്കല്‍ ചോങ്ങലത്ത് വിജയൻ്റെ മൃതദേഹമാണ് വീട്ടിലെത്തിച്ചത്. പൊന്നാനി ബ്ലോക്ക് മെമ്പർ സന്ദീപിൻ്റെ പിതാവാണ് മരിച്ച വിജയൻ. ശനിയാഴ്ചയാണ് വിജയൻ ജോലിക്കായി തൃശ്ശൂരിലേക്ക് പോയത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ ഇതോടെ 14 പേരാണ് മരിച്ചിരിക്കുന്നത്. നിരവധിപേർക്ക് അപകടത്തില്‍ സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. തിരിച്ചറിയാൻ സാധിക്കാത്ത നിലയില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയും ചെയതിട്ടുണ്ട്. ഇവ തിരിച്ചറിയുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡി എൻ എ പരിശോധന ഉള്‍പ്പെടെ നടത്തുന്നുണ്ട്.

Follow us on :

More in Related News