Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാമ്പ് ഭീതിയിൽ കോട്ടയവും; കോട്ടയത്ത് പഞ്ചായത്ത് അംഗത്തിന് പാമ്പ് കടിയേറ്റു

25 Apr 2026 15:20 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് പഞ്ചായത്ത് അംഗത്തിന് പാമ്പ് കടിയേറ്റു. പാലാ കടനാട്ടിലാണ് പഞ്ചായത്ത് അംഗത്തിന് പാമ്പ് കടിയേറ്റത്. മുൻ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാർഡ് മെമ്പറുമായ ജിജി തമ്പിക്കാണ് വീടിനു സമീപത്തു വച്ച്‌ പാമ്പുകടിയേറ്റത്. അണലി വർഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്.

ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടുപുരയിടത്തിൽ വച്ചാണ് കടിയേറ്റത്. വലതു കൈവിരലിലാണ് കടിയേറ്റത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

Follow us on :

More in Related News