Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2026 22:14 IST
Share News :
തലയോലപ്പറമ്പ് : സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് നടന്ന പ്രദക്ഷിണം ഭക്തി സാന്ദ്രമായി. തിരു സ്വരൂപങ്ങൾ വഹിച്ചുകൊണ്ട് പ്രദക്ഷിണം പള്ളിയുടെ മുൻകവാടത്തിലൂടെ ചന്ത കപ്പേള വഴി പ്രധാന ജംഗ്ഷൻ ചുറ്റി പള്ളിയിൽ സമാപിച്ചു. ഇടവക വികാരി റവ. ഫാ. സേവ്യർ ആവള്ളിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്‌ക്കൽ, ട്രസ്റ്റിമാർ തുടങ്ങിയവർ നേതൃത്വം നൽകി. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ വിശുദ്ധകുർബാന, വൈകിട്ട് 5ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ.ആന്റണി പള്ളിപ്പാട്ട് കാർമികത്വം വഹിക്കും. റവ.ഫാ . അസ്സിൻ തൈപ്പറമ്പിൽ പ്രസംഗം നടത്തും. തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.