Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2026 22:44 IST
Share News :
ചാവക്കാട്:അബ്‌ദുൽ ലത്തീഫ് ദാരിമി അൽ ഹൈത്തമിയുടെ നേതൃത്വത്തിലുള്ള മഅ്ദിനുൽ ഫസ്വാഹ ദർസിൻ്റെ 20-ാം വാർഷികവും സനദ് ദാന സമ്മേളനവും ഇന്ന്(ഞായറാഴ്ച്ച) നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ജാബിർ യമാനി പാടൂർ,ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫാദിൽ മുസ്‌തഫ തങ്ങൾ യമാനി,നിസാർ ഫൈസി ദേശമംഗലം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9.30-ന് പതാക ഉയർത്തും.10-ന് മഖാം സിയാറത്തിന് മണത്തല ഖത്തീബ് ഖമറുദ്ദീൻ ബാദുഷ തങ്ങൾ നേതൃത്വം നൽകും.വൈകിട്ട് 7-ന് സനദ് ദാന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.ചാവക്കാട് മണത്തല മഹല്ല് പ്രസിഡൻ്റ് പി.കെ.ഇസ്മായിൽ അധ്യക്ഷനാകും.
Follow us on :
Tags:
More in Related News
Please select your location.