Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2026 14:48 IST
Share News :
കോട്ടയം: കോട്ടയം വെച്ചൂരിൽ കടുത്ത ചൂടിനെ തുടർന്ന് പത്ത് വയസ് പ്രായമുള്ള പശു ചത്തു. വെച്ചൂർ കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിൻ്റെ നാലു മാസം ഗർഭിണിയായ പശുവാണ് ചത്തത്. പശുവിന് പതിമൂന്ന് ലിറ്റർ പാല്‍ ലഭിച്ചിരുന്നു. വെള്ളിയാഴ്ച സന്ധ്യയ്ക്ക് മൂക്കിലനിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടർന്ന് അവശനിലയില്‍ വിറച്ചു വീഴുകയായിരുന്നു. തുടർന്നാണ് അന്ത്യം സംഭവിച്ചത്.
മൃഗസംരക്ഷണ വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിരുന്നു. പിന്നീട് പശുവിനെ വലിയ കുഴിയെടുത്ത് മറവു ചെയ്തു. കഴിഞ്ഞ മാസം പ്രസവം നടന്ന് 28ാം ദിനത്തിൽ 12 ലിറ്റർ പാൽ ലഭിച്ചിരുന്ന കറവ പശു ചത്തിരുന്നു.
30 വർഷമായി ക്ഷീരമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിവരുന്ന മാർട്ടിന് തുടർച്ചയായി രണ്ട് കറവ പശുക്കൾ ചത്തത് കനത്ത പ്രഹരമായി. 17 പശുക്കളും ഒരു എരുമയും അടങ്ങുന്ന മാർട്ടിൻ്റ പശുഫാമിൽ 12 കറവ പശുക്കളാണുള്ളത്.
Follow us on :
More in Related News
Please select your location.