Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം താനൂരില്‍ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു

25 Apr 2026 11:30 IST

Jithu Vijay

Share News :

താനൂർ : മലപ്പുറം താനൂരില്‍ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു. താനൂര്‍- മഠത്തിൽ റോഡില്‍ താമസിക്കുന്ന യുവാവിനാണ് സൂര്യാതപമേറ്റത്. അട്ടത്തോടിന് സമീപം ജോലി എടുക്കുന്നതിനിടയിലാണ് സംഭവം. കൈയില്‍ പൊള്ളലേറ്റ നിലയിലാണ്. ഉടനെ കുന്നുംപ്പുറം ഹെല്‍ത്ത് സെന്ററില്‍ എത്തി ചികിത്സ നേടി. മലപ്പുറത്ത് ഇതിനകം നാല് പേര്‍ക്ക് സൂര്യാതപം ഏറ്റതായാണ് റിപ്പോര്‍ട്ട്.


കഴിഞ്ഞ ദിവസം മലപ്പുറം ചെമ്മാട് വാഹനം കാത്തു നില്‍ക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് സൂര്യാഘാതമേറ്റിരുന്നു. തിരൂരങ്ങാടി കെ സി റോഡ് സ്വദേശി അസീസ് - ഫരീദ ദമ്പതികളുടെ മകന്‍ അഫ്‌നാന്‍ ആണ് പരിക്കേറ്റത്. വലതു കയ്യിലായിരുന്നു പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.


സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്

Follow us on :

More in Related News