Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2026 19:42 IST
Share News :
മസ്കറ്റ്: തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് സംഘടിപ്പിച്ച “2026 TAM Champions Cup – 7’s Football Tournament” വലിയ ആവേശത്തോടെയും ജനപങ്കാളിത്തത്തോടെയും സമാപിച്ചു.
സംഘടനയുടെ പ്രസിഡന്റ് ശ്രീ ജയശങ്കർ പാലിശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ശ്രീ ബദറുദീൻ അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ചു. ഒമാനിലെ Ironman 2026 വിജയകരമായി പൂർത്തിയാക്കിയ ശ്രീമതി ഐഡ റോസ് ദീപു കിക്കോഫ് നിർവഹിച്ചു.
പതിനാറ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ
പ്രഥമ TAM ചാമ്പ്യൻസ് കപ്പ് 2026 നേടി കുമിൻ മഞ്ഞപ്പട എഫ്സി കരുത്ത് കാട്ടി. ഫസ്റ്റ് റണ്ണർ അപ്പ് ടോപ് ടെൻ ബർക എഫ്സിയും,
സെക്കന്റ് റണ്ണർ അപ്പ് സൈൻടെക് നേതാജി എഫ്സിയും,
തേർഡ് റണ്ണർ അപ്പ് യുണൈറ്റഡ് കേരള എഫ്സിയും നേടി.
വ്യക്തിഗത അവാർഡുകൾ:
ടൂർണമെന്റിലെ മികച്ച താരമായി ടോപ് ട്ടെൻ ബർക്കയുടെ റഹീം ദാസ്. ബെസ്റ്റ് ഡിഫെൻഡർ മഞ്ഞപട എഫ് സിയുടെ യുടെ നൗഫൽ. ബെസ്റ്റ് ഗോൾകീപ്പർ മഞ്ഞപ്പടയുടെ തന്നെ ഷിബിലി. ടോപ് സ്കോർ മഞ്ഞപട എഫ്സിയുടെ കാർത്തിക്. ലെജൻഡ്രി പ്ലെയറായി ബൗഷർ എഫ്സിയുടെ റിൻഷാദ്.
എമെർജിൻ പ്ലയറായി യുണൈറ്റഡ് കാർഗോയുടെ ആദർശ് അജി എന്നിവരെ തിരഞ്ഞെടുത്തു.
കളിക്കിടയിൽ പരിക്ക് പറ്റുന്നവർക്ക് ആസ്റ്റർ മെഡിസിറ്റിയുടെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നൽകികൊണ്ടിരുന്ന വിധക്തമായ ചികിത്സ ടൂർണമെന്റിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.
സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായി ബാഡ്മിന്റൺ താരം ശ്രീ സന്തോഷ് പങ്കെടുത്തു. ചാമ്പ്യന്മാർക്കുള്ള ട്രോഫി പ്രസിഡന്റ് ശ്രീ ജയശങ്കർ പാലിശ്ശേരിയും, ക്യാഷ് അവാർഡ് ശ്രീ സന്തോഷും വിതരണം ചെയ്തു. രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി അൽ മാടാ സറ്റീൽ ഫാബ്രിക്കേഷൻ & എൻജിനീയറിങ്ങിന്റെ മാനേജർ അജ്മൽ നൽകുകയും ചെയ്തു.
ടൂർണമെന്റ് കൺവീനർ സുനീഷ് ഗുരുവായൂർ, ജനറൽ സെക്രട്ടറി ശ്രീ വാസുദേവൻ തളിയര, ശ്യാം കോമത്, മുഹമ്മദലി, ഷൈജു വെതോട്ടിൽ, ഷബീർ ജലാൽ, ഡേവിസ് കൊള്ളന്നൂർ, ബിജു അമ്പാടി, ജിബു ഉസ്മാൻ, സുശീലൻ, സകീർ ഹുസൈൻ, സാബു ആനാപ്പുഴ, ധർമ്മൻ, ക്ലിന്റ്, സലിം മുതുവമ്മൽ, ഗിരീഷ്, സുബിൻ, ബബിത, സജ്‌ന സാക്കിർ, സബിത സാബു, നീതു, താര എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വൻ ജനപങ്കാളിത്തത്തോടെ TAM ചാംപ്യൻഷിപ്പ് ശ്രദ്ധേയമായി. കെ എം എഫ് എ യുടെ പിന്തുണയോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ഫുട്ബോളിനെയും മനുഷ്യസ്നേഹത്തെയും ഒരുമിപ്പിക്കുന്ന ഈ ടൂർണമെന്റിന് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും മികച്ച പിന്തുണ ലഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.