Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപകട മേഖലയായി ചെലവൂർ: വീണ്ടും ജീവൻ നഷ്ടമായി

22 Apr 2026 22:38 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ചെലവൂരിൽ വീണ്ടും അപകടഭീതിയിലാഴ്ത്തുന്ന ദാരുണ സംഭവമാണ് ഇന്ന് ഉണ്ടായത്. അപകട മേഖല എന്ന പേരിൽ ഏറെക്കാലമായി അറിയപ്പെടുന്ന ചെലവൂരിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. കോണോട്ട് മഠത്തിൽ രാജന്റെ മകൻ അക്ഷയ് (24) ആണ് മരിച്ചത്.

ഇന്ന് രാത്രി എട്ടുമണിയോടെ ചെലവൂർ ഗോപിക ഹോട്ടലിന് സമീപമുള്ള അപകടപ്രവണമായ വളവിലാണ് സംഭവം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ആന്ധ്ര രജിസ്ട്രേഷനിലുള്ള ലോറിയുടെ സൈഡിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അക്ഷയിയെ ഉടൻ നിർമ്മല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

മാതാവ്: വിമല

സഹോദരി: അക്ഷയ

ഈ ഭാഗത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow us on :

More in Related News