Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഇടയാഴത്ത് കഞ്ചാവു ചെടി കണ്ടെത്തി; എക്സൈസ് പിടിച്ചെടുത്തു.

25 Apr 2026 18:32 IST

santhosh sharma.v

Share News :

വൈക്കം: ഇടയാഴം തേട്ടാപ്പള്ളി പാലത്തിന് സമീപം വളർന്നു നിന്ന കഞ്ചാവു ചെടി എക്സൈസ് പിടിച്ചെടുത്തു. വഴി യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം എക്സൈസ് വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വൈക്കത്ത് നിന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ അനിലിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഏകദേശം 50 സെന്റിമീറ്റർ നീളമുള്ള കഞ്ചാവു ചെടി പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.

Follow us on :

More in Related News