Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 20:59 IST
Share News :
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി സി പി ഐ യിലെ എസ്. ബിജുവിനെ തെരഞ്ഞെടുത്തു. നിലവിൽ പ്രസിഡൻ്റായിരുന്ന സി പി എമ്മിലെ അഡ്വ. കെ.കെ. രഞ്ജിത്ത് എൽ ഡി എഫിലെ മുൻ ധാരണപ്രകാരം രാജിവച്ച ഒഴിവിലേക്കാണ് എസ്. ബിജു തെരഞ്ഞെടുക്കപ്പെട്ടത്. ടി വിപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, ഗ്രാമ പഞ്ചായത്ത് അംഗം , ടി വിപുരം ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ്, എ ഐ വൈ എഫ് സംസ്ഥാന കൗൺസിൽ അംഗം തുടങ്ങി നിലകളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി പി ഐ ടി വിപുരം നോർത്ത് ലോക്കൽ സെക്രട്ടറി,വൈക്കം മണ്ഡലം കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു. ടി വിപുരം ഡിവിഷനിൽ നിന്നാണ് ബിജു ബ്ലോക്ക് ഭരണസമിതിയിൽ എത്തിയത്. വൈക്കത്തിൻ്റെ സമഗ്രവികസനത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുമെന്ന് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത് അദ്ദേഹം പറഞ്ഞു. സ്ഥാനാരോഹണ ചടങ്ങിൽ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി. ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. സുശീലൻ, ജോൺ വി ജോസഫ്, സി പി എം ഏരിയ സെക്രട്ടറി പി. ശശിധരൻ, കെ കെ. ശശികുമാർ, സാബു പി മണലൊടി പി.പ്രദീപ്, കെ.അജിത്ത്, സി. കെ ആശ എം എൽ എ, എം. സുജിൻ, മധുസൂദനൻ, പി. എസ് പുഷ്പ മണി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.