Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2026 23:20 IST
Share News :
തലയോലപ്പറമ്പ്: മാർക്കറ്റ് ജംക്‌ഷനിൽ നിർമാണ പ്രവർത്തനം നടക്കുന്ന കടയുടെ മുന്നിൽ വെള്ളം സംഭരിക്കാൻ വച്ചിരുന്ന വീപ്പയ്ക്കുള്ളിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ സർപ്പ അംഗം എത്തിപിടികൂടി.തലയോലപ്പറമ്പ് കെ .ആർ സ്ട്രീറ്റിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീപ്പ മാറ്റാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളി നോക്കിയപ്പോഴാണ് പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. ഗ്രാമ പഞ്ചായത്ത് അംഗം അറിയിച്ചതിനെ തുടർന്ന് സർപ്പ ടീം അംഗം അരയൻകാവ് സ്വദേശി പി.എസ് സുജയ് എത്തി വീപ്പയിൽ നിന്നും മൂർഖനെ പിടികൂടി ഒടുവിൽ ചാക്കിലാക്കി. പിടികൂടിയ പാമ്പിനെ അടുത്ത ദിവസം ഫോറസ്‌റ്റ് അധികൃതർക്ക് കൈമാറുമെന്ന് സർപ്പ അംഗം പറഞ്ഞു. കഴിഞ്ഞ ദിവസം കെ.ആർ.ഓഡിറ്റോറിയത്തിനു സമീപത്തു നിന്നും വേലി വലയിൽ കുടുങ്ങിയ ഭീമൻ പെരുംപാമ്പിനെ പിടികൂടിയിരുന്നു. ചൂടു കൂടിയതോടെ നീരൊഴുക്ക് നിലച്ച് കിടക്കുന്ന
ചന്തത്തോട്ടിലും, കറുന്തറപ്പുഴയിലും
ഇഴജന്തുക്കളുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.