Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കള്ള് ചെത്ത് വ്യവസായ നയങ്ങളെയും സമീപനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

18 Sep 2026 20:31 IST

santhosh sharma.v

Share News :

വൈക്കം: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കള്ള് ചെത്ത് വ്യവസായ നയങ്ങളെയും സമീപനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടുവെന്നും ഷാപ്പുകൾക്ക് 400 മീറ്റർ ദൂരപരിധി വ്യവസ്ഥ ചെയ്തപ്പോൾ ബാറുകൾക്ക് 50 മീറ്ററായി ഇളവ് നൽകി ഇരട്ടത്താപ്പാണ് കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൽ.ഡി.എഫ് യോഗങ്ങളിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും മുഖ്യമന്ത്രി ശരിയാണെന്ന് സമ്മതിച്ചതല്ലാതെ അഞ്ച് വർഷം യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വ്യവസായങ്ങളില്‍ പ്രമുഖ സ്ഥാനമാണ് കള്ള് ചെത്തിനുള്ളതെന്നും ഒരുപാട് കുടുംബങ്ങളില്‍ അടുപ്പുകളിലെ തീ പുകഞ്ഞതും പട്ടിണി മാറ്റിയതും ചെത്തുതൊഴിലാണെന്നും ഈ വ്യവസായം അടക്കമുള്ള വ്യാപാരവ്യവസായങ്ങളുടെ ഭാവി ഇരുളടഞ്ഞതാണെന്നും ഇവയെ സംരക്ഷിക്കാന്‍ കടപ്പെട്ടവരാണ് ഇടതുപക്ഷക്കാരെന്നും അത് എത്രമാത്രം പ്രാവര്‍ത്തികമായി എന്ന് നാം ആത്മപരിശോധധന നടത്തണമെന്നും

എഐടിയുസി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇന്‍ഡ്യയിലെ കൃഷിക്കാരും തൊഴിലാളികളും നടത്തുന്ന പോരാട്ടങ്ങളുടെ മുഖ്യധാരയിലേക്ക് വിദ്യാര്‍ഥികളും യുവാക്കളും അണിചേര്‍ന്ന് ജനാധിപത്യത്തിന്റെ പുത്തന്‍സമരമുഖം രചിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുധങ്ങളില്ലാതെ പുസ്തകങ്ങളും സോഷ്യല്‍മീഡിയ നല്‍കിയ ആശയവിനിമയ സാധ്യതകളുമായിരുന്നു രാജ്യംകണ്ട ഐതിഹാസികമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സമരായുധങ്ങള്‍. സമാധാനപരമായ സമരത്തിന്റെ പുതിയ മുഖങ്ങള്‍ അവര്‍ നമുക്ക് കാണിച്ചുതന്നുവെന്നും മോഡി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം യുവതയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ നിരുപാധികം മുട്ടുമടക്കിയെന്നും, ആ സമരഐക്യം ഇനിയും മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് തെറ്റുപറ്റിയാല്‍ അത് തുറന്നുപറയും, തിരുത്തും. തിരിച്ചുവരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ആസ്ഥാനമായ ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെ.പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ പ്രസാദ്, ഐഎന്‍ടിയുസി ഫെഡറേഷന്‍ പ്രസിഡന്റ് അജിത് ആറ്റിങ്ങല്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു, വൈസ് പ്രസിഡന്റ് സി.കെ ശശിധരന്‍, അഡ്വ. വി.എസ് സുനില്‍കുമാര്‍, കെ.ജി ശിവാനന്ദന്‍, അഡ്വ. വി.കെ സന്തോഷ് കുമാര്‍, ജോണ്‍ വി. ജോസഫ്, സി.കെ ആശ, ടി.എന്‍ രമേശന്‍, ആര്‍ സുശീലന്‍, പി.ജി തൃഗുണസെന്‍ തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം വലിയകവലയിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പതാക ഉയര്‍ത്തി.

Follow us on :

More in Related News