Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുറൈമി ടൗൺ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

18 Sep 2026 20:41 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ബുറൈമി ടൗൺ സൗഹൃദ വേദിയും ബദർ അൽ സമ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ബുറൈമിയിലെ അഡ്രസ് ഹോട്ടൽ ഹാളിൽ നടന്ന ക്യാമ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2 മണിവരെ നീണ്ടു. ആകെ 119 പേർ ആരോഗ്യ പരിശോധനകൾക്ക് വിധേയരായി. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ പരിശോധനകൾക്കു പുറമെ ഡോക്ടർമാരുടെ നിർദേശപ്രകാരം ആവശ്യക്കാർക്ക് സൗജന്യ ഇ.സി.ജി. പരിശോധനയും ഒരുക്കിയിരുന്നു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് ബദർ അൽ സമ ആശുപത്രിയുടെ പ്രത്യേക ഡിസ്കൗണ്ട് കാർഡുകളും വിതരണം ചെയ്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ആളുകൾ ക്യാമ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.

സൗഹൃദ വേദി സെക്രട്ടറി മുരളി കെ.ബി., ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് കുമരകം, പ്രസിഡന്റ് ജാംസി പ്രിൻസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസന്നൻ തളിക്കുളം, വിജീഷ്, ഷൈജു എന്നിവർക്കൊപ്പം ബാത്തിന നോർത്ത് മേഖലയിലെ സാമൂഹിക പ്രവർത്തകരായ തമ്പാൻ തളിപ്പറമ്പ്, ഷാജിലാൽ, ബിജോയ് കൊല്ലം എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

റിപ്പോർട്ട്: റഫീഖ് പറമ്പത്ത്

Follow us on :

More in Related News